സ്ഥലം മാറ്റിയ പഞ്ചായത്ത് സെക്രട്ടറി തിരിച്ചെത്തി;ഞെട്ടിത്തരിച്ച് ഭരണസമിതി

By | Saturday December 17th, 2016

SHARE NEWS

 നാദാപുരം: ഗ്രാമ പഞ്ചായത്ത് ഇടപെട്ട് സ്ഥലം മാറ്റിയ സെക്രട്ടറി വീണ്ടും അതേ പഞ്ചായത്തില്‍ സെക്രട്ടറിയായി തിരിച്ചെത്തി. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തദ്ദേശ സ്വയം ഭരണ മന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സെക്രട്ടറിയെ ഏറാമല ഗ്രാമ പഞ്ചായത്തിലേക്ക് സ്ഥലം മാറ്റിയിരുന്നത്. ഇതോടെ ഇദ്ദേഹം അവധിയില്‍ പ്രവേശിക്കുകയായിരുന്നു. നടപടിയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കൊഴുക്കുന്നതിനിടയിലാണ് പഞ്ചായത്ത് ഭരണ സമിതിയെ ഞെട്ടിച്ചുകൊണ്ട് സെക്രട്ടറി അതേ കസേരയില്‍ തിരിച്ചെത്തിയത്. ഭരണ സ്വാധീനം ഉപയോഗിച്ചാണ് തലശേരി സ്വദേശിയായ സെക്രട്ടറി നാദാപുരത്തേക്ക് തിരിച്ചെത്തിയതെന്നും  ആക്ഷേപമുയര്‍ന്നിട്ടുണ്ട്

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read