നദാപുരത്തിന്റെ കണ്ണുനീര്‍

By | Saturday August 13th, 2016

SHARE NEWS

cropped-loog.png
കോഴിക്കോട്: മറ്റെല്ലാ നാട്ടിൻപുറത്തെന്ന പോലെ കൃഷിക്കാരും കച്ചവടക്കാരുമെല്ലാം സജീവമായിരുന്ന ഒരു നാട് പകയുടെയും വിദ്വേഷത്തിന്റെയും രൂപത്തിലേക്ക് മാറിയതിന്റെ ചരിത്രം. രാഷ്ട്രീയത്തിനപ്പുറം വിദ്യാർത്ഥി സമരങ്ങൾ പോലും വർഗീയതയുടെ രൂപത്തിലേക്ക് മാറുമ്പോൾ സമാധാനമില്ലാത്തതാവുന്നത് ഇവിടെയുള്ള സാധാരണ ജനങ്ങളുടെ ജീവിതങ്ങൾക്കാണ്. സംഘർഷമുണ്ടാവുമ്പോൾ രാഷ്ട്രീയം നോക്കാതെ വീടുകൾക്ക് നേരെയും കടകൾക്ക് നേരെയും വ്യാപക അക്രമമുണ്ടാവുന്നത് ഇവിടെയുള്ളവരെ വേട്ടയാടാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഇതിന് പരിഹാരം കാണാൻ രാഷ്ട്രീയ നേതാക്കൾക്കോ സമുദമായ മത സംഘടനകൾക്കോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് നാദാപുരത്തെ ഒടുവിലത്തെ സംഭവം വ്യക്തമാക്കുന്നു.
shibin ഡി.വൈ.എഫ്.ഐ പ്രവർത്തകൻ തൂണേരിയിലെ സി.കെ ഷിബിൻ കഴിഞ്ഞ വർഷം കൊല്ലപ്പെട്ടതിന് ശേഷം നിരവധി സമാധാന ശ്രമങ്ങൾക്കും ചർച്ചകൾക്കും നാദാപുരം വേദിയായെങ്കിലും എല്ലാം വാക്കുകളിൽ മാത്രം ഒതുങ്ങുകയായിരുന്നുവെന്നാണ് അസ്ലമിന്റെ കൊലപാതകം പറയുന്നത്. ഷിബിൻ വധക്കേസിൽ തന്നെ മൂന്നാം പ്രതിയായിരുന്ന കോടതി കുറ്റവിമുക്തനാക്കിയ ആളായിരുന്നു തൂണേരിയിലെ കണ്ണങ്കൈ കാളിയ പറമ്പത് അസ്ലമെങ്കിലും ഇത് അംഗീകരിക്കാൻ രാഷ്ട്രീയ എതിരാളികൾ തയ്യാറായില്ല എന്ന് തന്നെയാണ് ഈ കൊലപാതകവും വിളിച്ച് പറയുന്നത്. aslam
ഷിബിനിന്റെ വധത്തിന് ശേഷം വ്യാപക അക്രമങ്ങൾക്കും കൊള്ളയ്ക്കും സാക്ഷിയായ നാദാപുരത്തിന്റെ സാധാരണ ജീവിതം വീണ്ടെടുക്കാൻ നാട്ടുകാർ ഏറെ പണിപെട്ടെങ്കിലും മറ്റൊരു യുവാവ് കൂടെ രാഷ്ട്രീയ പകപോക്കലിന് ഇരയായത് ഇവിടെയുള്ളവരെ കുറച്ചൊന്നുമല്ല ഭീതിയിലാക്കിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഇരുപത്തിയെട്ട് വർഷമായി നാദാപുരത്തുകാർ തങ്ങളുടെ ജീവനും സ്വത്തിനും ചെറുതും വലുതുമായ ഭീഷണിയുമായി ജീവിച്ച് പോരുന്നു. തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ രാഷ്ട്രീയ പാർട്ടികൾ പകയുടെ രാഷ്ട്രീയം കളിക്കുമ്പോൾ ഒന്നിനുമില്ലാത്തവരുടെ ജീവനും സ്വത്തും ഇതിന്റെ ഇരയായി മാറുന്ന അവസ്ഥ. ഏറെ വികസന സാധ്യതയുള്ളതും വളർന്ന് വരുന്ന് വരുന്നതുമായ നാടാണെങ്കിലും പേടികൊണ്ട് പലരും നാദാപുരത്തെ അവഗണിക്കുന്ന അവസ്ഥ.അതുകൊണ്ട് തന്നെ പ്രവാസികൾ ഏറെയുള്ള നാടാണെങ്കിലും നാദാപുരത്ത് തങ്ങൾക്ക് ഒരു പെട്ടിക്കടപോലും തുടങ്ങാൻ പേടിയാണെന്ന് ഇവിടെയുള്ളവർ പറയുന്നു. വിദ്യാർത്ഥി സംഘർഷമുണ്ടായാൽ പോലും അക്രമിക്കപ്പെടുന്നത് തങ്ങളുടെ ഈ സമ്പാദ്യങ്ങളായിരിക്കുമെന്നുള്ള തിരിച്ചറിവ് തന്നെ. നാദാപുരത്തിനടുത്ത് കക്കട്ടിൽ മണ്ണിയൂർ താഴെ വെച്ച് 1988 ൽ നമ്പോടൻ ഹമീദ് എന്ന യുവാവ് കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്ന പ്രശ്നങ്ങളാണ് പിന്നീട് നാദാപുരത്തെ ഒരു രാഷ്ട്രീയ സംഘർഷങ്ങളുടെ നാടാക്കി മാറ്റിയത്. അന്നത്തെ ഇടതുപക്ഷ കർഷകപ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായിരുന്ന എ.കണാരന് മാർച്ചിൽ പങ്കെടുത്തവരിൽ നിന്ന് അക്രമം നേരിടേണ്ടി വന്നതായിരുന്നു പ്രശ്ന തുടക്കം. കാറിൽ കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന എ.കണാരന് നേരെ കല്ലേറുണ്ടായി. ഇതിന് പൊടിപ്പും തൊങ്ങലും വെച്ച് നാദാപുരത്ത് വലിയ പ്രചാരണവും ലഭിച്ചതോടെ വ്യാപകമായ അക്രമങ്ങൾക്ക് തന്നെ അന്ന് നാദാപുരം സാക്ഷിയായി. ഇതുമായി ബന്ധപ്പെട്ട് ഒമ്പത് ജീവനുകളാണ് അക്കാലത്ത് ബലി നൽകേണ്ടി വന്നത്. കേവലം രാഷ്ട്രീയ സംഘർഷം എന്നതിനപ്പുറം നാദാപുരം കലാപം എന്ന പേര് പോലും നാദാപുരത്തിന് ലഭിച്ചത് ഈ സംഭവത്തിന് ശേഷമാണ്. സി.പി.എം, മുസ്ലിംലീഗ്, എസ്.ഡി.പി.ഐ വിഭാഗത്തിൽ പെട്ടവർക്ക് ഒരുപോലെ നഷ്ടത്തിന്റെ കണക്ക് പറയാനുണ്ട് ഇരുപത്തിയെട്ട് വർഷത്തെ നാദാപുരത്തെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രത്തിൽ. രണ്ടായിരം വരെ സംഘർഷങ്ങൾക്ക് ചെറിയൊരു ഇടവേളയുണ്ടായെങ്കിലും 2001-02 കാലം നാദാപുരത്തിന് വീണ്ടും അശാന്തിയുടെ ദിനങ്ങൾ സമ്മാനിക്കുകയായിരുന്നു. ഏറെ വിവാദമായ തെരുവംപറമ്പ് മാനഭംഗക്കേസുമായി ബന്ധപ്പെട്ട് കല്ലാച്ചിയിലെ ടാക്സി ഡ്രൈവറായ ഈന്തുള്ളതിൽ ബിനുവിന്റെ കൊലപാതകമടക്കം നിരവധി പേരുടെ ജീവനുകൾ ഇക്കാലത്ത് രാഷ്ട്രീയത്തിന്റെ പേരിൽ നാദാപുരത്തിന് നഷ്ടപ്പെട്ടു. ചേരി തിരിഞ്ഞുള്ള അക്രമത്തിൽ നിരവധി വീടുകൾക്കും കടകൾക്കും നേരെ അക്രമമുണ്ടായി, വ്യാപകമായ കൊള്ളയടിക്കലിനും സാക്ഷിയായി. ഒടുവിൽ അന്നത്തെ കോഴിക്കോട് ജില്ലാ കലക്ടറായിരുന്ന ഉഷാടൈറ്റസിന് അക്രമികളെ പിരിച്ച് വിടാനായി ആകാശത്തേക്ക് വെടിവെക്കാൻ വരെ ഉത്തരവിടേണ്ടി വന്നു. 2008, 2009 കാലങ്ങളിലും വിവിധ അക്രമസംഭവങ്ങൾ നാദാപുരത്തുണ്ടായെങ്കിലും എപ്പോഴും നഷ്ടമുണ്ടായത് ഇവിടെയുള്ള സാധാരണക്കാർക്ക് തന്നെയാണ്. ഇതിനിടെ ബോംബ് നിർമാണത്തനിടെയും ഒളിപ്പിച്ച് വെച്ച ബോംബുകൾ പൊട്ടിയുമെല്ലാം നിരവധി ജീവനുകൾ നാദാപുരത്തും പരിസര പ്രദേശത്തും പൊലിഞ്ഞെങ്കിലും 2012 ൽ ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതും, തുടർന്ന് 2015 ൽ തൂണേരിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഷിബിൻ കൊല്ലപ്പെട്ടതുമായിരുന്നു നാദാപുരത്തുകാർ കേട്ട അവസാനത്തെ രാഷ്ട്രീയ കൊലപാതക വാർത്തകൾ. ഷിബിൻ വധക്കേസുമായി ബന്ധപ്പെട്ട 17 ഓളം പ്രതികളെ മാറാട് പ്രത്യേക കോടതി വെറുതെ വിട്ടതോടെ സ്ഥലത്ത് വീണ്ടും സംഘർഷ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് വിഭാഗം നിരവധി തവണ റിപ്പോർട്ട് നൽകിയെങ്കിലും ഇതിലെ മൂന്നാം പ്രതി തന്നെയാണ് കഴിഞ്ഞ ദിവസംപട്ടാപകൽ തൂണേരിയിൽ കൊല്ലപ്പെട്ടത്. വടകര താലൂക്കിലെ മറ്റേത് ഭാഗത്തുമില്ലാത്ത രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ നാദാപുരത്തും പരിസര പ്രദേശത്തും പോലീസിന്റെ ഭാഗത്ത് നിന്ന് തുടർന്ന് വരുന്ന സമയത്തു തന്നെയാണ് മുസ്ലിംലീഗ് പ്രവർത്തകൻ കൂടിയായ അസ്ലം കൊല്ലപ്പെട്ടത് എന്നതും നാദാപുരത്തുകാരെ ഭീതിയിലാഴ്ത്തുന്നുണ്ട്.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read