നാദാപുരത്തെ ക്ഷേത്രത്തില്‍ നിന്നും കണ്ടെത്തിയത് പൈപ്പ് ബോംബ്.മേഖലയില്‍ പോലീസ് സുരക്ഷ ശക്തം

By | Wednesday April 4th, 2018

SHARE NEWS

നാദാപുരം:നാദാപുരത്തെ ക്ഷേത്രത്തില്‍ നിന്നും കണ്ടെത്തിയത് പൈപ്പ് ബോംബ്. പോലീസ് സംഘം സ്ഥലത്തെത്തി പൈപ്പ് ബോംബ് കസ്റ്റഡിയിലെടുത്തു. എട്ട് ഇഞ്ച് നീളവും മുക്കാല്‍ ഇഞ്ച് വലുപ്പവുമുള്ള രണ്ട് പൈപ്പുകളോടു കൂടിയതാണ് പൈപ്പ് ബോംബ്. ബോംബില്‍ രണ്ട് സെലോ ടേപ്പ് വെച്ച് ഭദ്രമായി ഒട്ടിച്ച നിലയിലാണ്. പരസ്പരം സര്‍ക്യൂട്ടുകള്‍ കൊടുത്തിട്ടുണ്ട്. പൈപ്പിനുള്ളില്‍ നല്ലവണ്ണം സ്‌ഫോടകവസ്തുക്കള്‍ നിറച്ചിട്ടുണ്ട്. എന്നാല്‍, ഉഗ്രസ്‌ഫോടനം നടത്താന്‍ സാധാരണ പൈപ്പ് ബോംബിനുള്ളില്‍ ഡിറ്റനേറ്റര്‍ വേണം. എന്നാല്‍, കണ്ടെടുത്ത പൈപ്പ് ബോംബില്‍ ഇതില്ല. പൈപ്പിനുള്ളില്‍നിന്ന് ബാറ്ററി കണ്ടെടുത്തിട്ടുണ്ട്. ശേഷിയുള്ള ബാറ്ററിയില്‍ സര്‍ക്യൂട്ട് കൊടുത്താലും സ്‌ഫോടനം നടത്താന്‍ സാധിക്കും. ബാറ്ററിയുടെ ശേഷി എത്രയുണ്ടെന്ന് പരിശോധിച്ചുവരുന്നതായി പോലീസ് പറഞ്ഞു. ഏതുസമയവും വാഹനങ്ങള്‍ സഞ്ചരിക്കുന്ന ആവോലം റോഡിനോടുചേര്‍ന്നാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. റോഡും ക്ഷേത്രത്തിന്റെ കോമ്പൗണ്ട് വാളും തൊട്ടടുത്താണ് സ്ഥിതിചെയ്യുന്നത്. പൈപ്പ് ബോംബ് കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും പരിസരത്ത് വ്യാപക പരിശോധന നടത്തി. എന്നാല്‍, ഒന്നുംകണ്ടെടുക്കാന്‍ സാധിച്ചില്ല. നാദാപുരം ഡിവൈ.എസ്.പി. വി.കെ. രാജു, എസ്.ഐ. എന്‍. പ്രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം കണ്ടെടുത്ത പൈപ്പ് ബോംബുകള്‍ പരിശോധിച്ചു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16