മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും ക്യാഷ് അവാർഡും ഏറ്റുവാങ്ങി

By | Tuesday February 20th, 2018

SHARE NEWS

നാദാപുരം : കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തായി തെരെഞ്ഞെടുക്കപ്പെട്ട നാദാപുരം ഗ്രാമ പഞ്ചായത്തിനുള്ള സംസ്ഥാന സർക്കാറിന്റെ സ്വരാജ് ട്രോഫിയും ക്യാഷ് അവാർഡും മഞ്ഞലാംകുഴി അലി എം എൽ എ യിൽ നിന്നും പ്രസിഡന്റ് സഫീറ മൂന്നാംകുനി ഏറ്റുവാങ്ങി. പെരിന്തൽമണ്ണയിൽ നടന്ന സംസ്ഥാന പഞ്ചായത്ത് ദിനാഘോഷ പരിപാടിയിൽ വെച്ചാണ് അവാർഡ് ഏറ്റുവാങ്ങിയത്.10 ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രശംസ പത്രവും അടങ്ങുന്നതാണ് അവാർഡ്. തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീൽ, പി വി അബ്ദുൽ വഹാബ് എം പി , മലപ്പുറം എം എൽ എ ഉബൈദുല്ല എന്നിവരുടെ സാന്നിധ്യത്തിലാണ് അവാർഡ് ഏറ്റുവാങ്ങിയത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വി കുഞ്ഞികൃഷ്ണൻ , സ്ഥിരം സമിതി അധ്യക്ഷന്മാരായ മുഹമ്മദ് ബംഗ്ലത്ത് , ടി കെ സുബൈദ , ബീന അണിയാരീമ്മൽ , അംഗങ്ങളായ സി കെ നാസർ , വാസു എരഞ്ഞിക്കൽ , നജ്മാ ബീവി , കെ ടി കെ റീജ , ഹൈറുന്നിസ ,മോളി , നിഷ , പഞ്ചായത്ത് സെക്രട്ടറി പി എം സുരേഷ്ബാബു , ജൂനിയർ സൂപ്രണ്ട് ദിലീപ് , ഹെൽത്ത് ഇൻസ്പെക്ടർ സതീഷ്ബാബു മറ്റു ഉദ്യോഗസ്ഥർ എന്നിവർ അവാർഡ് ദാന ചടങ്ങിൽ സംബന്ധിച്ചു.

 

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read