നാദാപുരത്തെ വികസന നേട്ടങ്ങളറിയാന്‍ കേന്ദ്രസംഘമെത്തി

By | Friday December 29th, 2017

SHARE NEWS

നാദാപുരം :വികസന നേട്ടങ്ങ ളില്‍ നാദാപുരം ഗ്രാമ പഞ്ചായത്തിന് ഒരു പൊന്‍തൂവല്‍കൂടി. കേന്ദ്രഫണ്ട് ഉപയോഗിച്ചു പഞ്ചായത്ത് നടപ്പിലാക്കിയ വികസന പദ്ധതികളുള്‍പ്പെടെ പഠിക്കുന്നതിന് കേന്ദ്ര പഞ്ചായത്ത് വകുപ്പിനു കീഴിലെ ഹൈദരാബാദ് എന്‍ഐആര്‍ഡിയില്‍ നിന്നുള്ള വിദഗ്ധരെത്തി. എന്‍ഐആര്‍ഡി ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍. ചിന്നദുരൈ, അസി. ഡയറക്ടര്‍ ഡോ. ആര്‍. ഹരീന, ഡപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ ഡോ. സാബു വര്‍ഗീസ്, റിസര്‍ച്ച് ഓഫിസര്‍ എം. പ്രസാദ് എന്നിവരാണ് പ്രസിഡന്റ് എം.കെ. സഫീറ, വൈസ് പ്രസിഡന്റ് സി.വി. കുഞ്ഞികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണ സമിതി അംഗങ്ങളുമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. വരുന്ന ഏപ്രിലില്‍ ഹൈദരാബാദില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ള അംഗങ്ങളെ പങ്കെടുപ്പിക്കുമെന്ന് സംഘം വ്യക്തമാക്കി. മികച്ച ഗ്രമപഞ്ചായത്തി നുള്ള സ്വരാജ് ട്രോഫി 10 തവണയും കേന്ദ്ര  സര്‍ക്കാരിന്‍െ പഞ്ചായത്ത്
ശാക്തീകരണ്‍ അവാര്‍ഡും നാദാപുരം ഗ്രാമ പഞ്ചായത്ത് നേടിയിരുന്നു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read