സര്‍ക്കാര്‍ അറിയുമോ ? മനോഹാരിതയിൽ കുളിച്ച് സുന്ദരിയായ തിരുകക്കയം വെള്ളച്ചാട്ടത്തിന്‍റെ കഥ

By | Wednesday June 13th, 2018

SHARE NEWS

നാദാപുരം : നമ്മുടെ സര്‍ക്കാര്‍ അറിയുമോ ? മനോഹാരിതയിൽ കുളിച്ച് സുന്ദരിയായ തിരുകക്കയം വെള്ളച്ചാട്ടത്തിന്‍റെയും വിനോദ സഞ്ചാര മേഖലയില്‍ ഏറെ വികസന സ്വപ്നങ്ങള്‍ ഉള്ള  വിലങ്ങാടിന്‍റെ കഥ .

മഴ തിമിർത്ത് പെയ്തതോടെ തിരികക്കയം വെള്ളച്ചാട്ടം മനോഹാരിതയിൽ മുങ്ങി. വാണിമേൽ ഗ്രാമ പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രമായ തിരികക്കയം വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നുകരാൻ വിദൂരങ്ങളിൽ നിന്നുള്ളവർ എത്തി തുടങ്ങി .

അൻപതടിയോളം ഉയരത്തിൽ നിന്ന് വെള്ളം ഒഴുകിയിറങ്ങി പാറക്കെട്ടുകളിൽ തട്ടി ചിതറി തെറിച്ച്ഒഴുകുന്ന കാഴ്ച്ച മനം നിറക്കുന്നതാണ് .

വേനൽമഴയിൽ തന്നെ വെള്ളം ഒഴുകിയിറങ്ങിയെങ്കിലും കാലവർഷം ശക്തിതി പ്രാപിച്ചതോടെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത കൂടിയിട്ടുണ്ട്, ഇതര ജില്ലകളിൽ നിന്നുള്ള വരടക്കം പഠന യാത്രയുടെ ഭാഗമായും മറ്റും ഇവിടെ എത്തുന്നുണ്ട്.

മനോഹാരിതക്കൊപ്പം തിരികക്കയത്തിൽ അപകടവും പതിഞ്ഞിരിപ്പുണ്ട് – കാഴ്ചകൾ കണ്ട് മതി മറക്കുന്നവർ മുകൾ ഭാഗത്തെക്ക് പോയി വെള്ളത്തിൽ ഇറങ്ങിയിൽ അപകടം ഉറപ്പാണ്.ശക്തമായി ഒഴുകുന്ന വെള്ളത്തിലെ വെള്ളാരം കല്ലുകളിൽ ചവിട്ടിയാൽ അപകട കുരുക്കിൽപ്പെടും.

വഴുവഴുപ്പുള്ള കല്ലുകളിൽ നിന്ന് തെന്നി ഒഴുക്കിൽ പെട്ട് അപകടം സംഭവിക്കും. ഇത്തരത്തിൽ ഒരു ജീവൻ ഇവിടെ പൊലിഞ്ഞിട്ടുണ്ട്. ദൂരദിക്കളിൽ നിന്നെത്തു വർക്ക് ഈ അപകട കുരുക്ക് അറിയില്ല . തിരിക്കയം, തോണിക്കയം, ചന്ദന ത്താം കുണ്ട് ഉൾപ്പെടെയുള്ള  വിനോദ സഞ്ചാര കേന്ദ്രങ്ങൾ  ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് ടൂറിസം വകുപ്പിന് പദ്ധതി തയ്യാറാക്കി നൽകിയിട്ടുണ്ട് പദ്ധതി ടൂറിസം വകുപ്പിന്റെ പരിഗണനയിലാണ്

ചിത്രം

വാണിമേലിലെ തിരികക്കയം വെള്ളച്ചാട്ടം

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read