സമാധാനം പുലരട്ടെ. .. യുഎന്‍ ദിനാചരണം സംഘടിപ്പിച്ചു

By news desk | Wednesday October 25th, 2017

SHARE NEWS

പാനൂര്‍: സമാധാനം പുലരട്ടെ എന്ന മുദ്രാവാക്യവുമായി വെള്ളരി പ്രാവിനെ പറത്തി കല്ലിക്കണ്ടി എന്‍.എ.എം കോളേജില്‍ യു.എന്‍ ദിനം ആചരിച്ചു. കോളജ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടി പ്രിന്‍സിപ്പള്‍ ഡോ: കെ.കെ മുസ്തഫ ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് ഫോട്ടോ കൊളാഷ് പ്രദര്‍ശനവും നടത്തി. ചെയര്‍മാന്‍ ശെമിന്‍ ഷഹറാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ:കെ.കെ മുഹമ്മദ് കുട്ടി, സി.വി അബ്ദുല്‍ ഗഫൂര്‍, ഗഫൂര്‍ ഐ, മിനിമോള്‍ വി.കെ, ഡോ: എ സത്യനാരായണന്‍, ആഖില്‍ സി.കെ, റാഷിദ് .സി, അസ്‌ന.കെ, അന്‍സീര്‍.കെ.കെ , മുഹമ്മദ്.ടി.പി. എന്നിവര്‍ സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read