സദാചാരക്കൊല; പ്രവാസിയുടെ ഭാര്യയുമായി യുവാവിന് വര്‍ഷങ്ങളായുള്ള ബന്ധം; താക്കീത് നല്‍കിയിട്ടും കേള്‍ക്കാത്തത് കൊലയിലേക്കെത്തിച്ചു

By | Wednesday June 29th, 2016

SHARE NEWS

naseer-300x225മലപ്പുറം: മങ്കടയില്‍ നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട നസീറും പ്രവാസിയായ കുട്ടിഹസന്റെ ഭാര്യയുമായി വര്‍ഷങ്ങളുടെ സൗഹൃദമുണ്ടെന്ന് റിപ്പോര്‍ട്ട്. കുട്ടിഹസന്‍ വര്‍ഷങ്ങളായി ഗള്‍ഫിലാണ്. ഈ വീട്ടില്‍ വരരുതെന്ന് നസീറിനെ താക്കീത് ചെയ്തിരുന്നു വീട്ടമ്മയുടെ ബന്ധുക്കള്‍.  ചെറിയ വാക്കേറ്റവും അന്ന് നടന്നിരുന്നു. എന്നാല്‍ വിഷയത്തില്‍ വീട്ടമ്മയുടെ ബന്ധുക്കള്‍ പിന്നോട്ടില്ലായിരുന്നു. രാത്രി അവര്‍ കരുതിക്കൂട്ടി നസീറിനെ വീട്ടമ്മയുടെ വീടിനകത്തിട്ട് പിടിക്കുകയായിരുന്നു. വീടിന്റെ വാതില്‍ തകര്‍ത്താണ് അകത്തുകടന്നത്. സംഭവം കയ്യാങ്കളിയിലെത്തിയപ്പോള്‍ ആക്രമണം കൈവിട്ട് പോകുകയായിരുന്നു. തുടര്‍ന്ന് ചുമരിനോട് ചേര്‍ത്തുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. ചുമരില്‍ തലയിടിപ്പിച്ചതിന്റെ രക്തക്കറ കണ്ടെത്തിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ഈ സംഭവം വഴിമുട്ടിച്ചത് എത്ര കുടുംബങ്ങളെയാണ്.

മലപ്പുറം മങ്കടയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്ന് ആരോപിച്ച് യുവാവിനെ പ്രദേശവാസികളായ ഏതാനും നാട്ടുകാര്‍ മര്‍ദിച്ചുകൊന്ന ഏഴു പേര്‍ കസ്റ്റഡിയില്‍. കൂട്ടില്‍ കുന്നശേരി നസീര്‍(40) ആണ് മരണമടഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതികളായ സുഹൈയലിനും സക്കീറിനും വേണ്ടി പൊലീസ് വയനാട്ടില്‍ തെരച്ചില്‍ നടത്തുകയാണ്. കസ്റ്റഡിയിലെടുത്ത ഏഴുപേരുടെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തും. ഇവരെ ഉച്ചയ്ക്ക് ശേഷം പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കും.

ജൂണ്‍ 27ന് രാത്രിയില്‍ കുട്ടിഹസന്‍ എന്നയാളുടെ വീടിനുള്ളില്‍ വെച്ചാണ് നസീറിനെ സംഘംചേര്‍ന്ന് എത്തിയവര്‍ മര്‍ദിച്ചത്. മര്‍ദനത്തില്‍ തലയ്ക്ക് ഉള്‍പ്പെടെ സാരമായ പരുക്കേറ്റ ഇയാളെ പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് തലയ്‌ക്കേറ്റ മാരകമായ പരിക്കിനെ തുടര്‍ന്ന് നസീര്‍ മരണമടയുകയായിരുന്നു. നസീറിന്റെ മരണം സദാചാരക്കൊലപാതകമാണെന്ന കാര്യം സ്ഥിരീകരിച്ചതായി മങ്കട എസ്‌ഐ അറിയിച്ചു.

നിലത്ത് വീണ് പിടഞ്ഞ നസീറിന് വെള്ളം ചോദിച്ചിട്ടും കൊടുത്തില്ല. വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ ബോധമില്ലാതെ കിടന്ന നസീറിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കരുതിക്കൂട്ടി കൊലപെടുത്തുകയായിരുന്നെന്ന് നസീറിന്റെ സഹോദരന്‍ ആരോപിച്ചു. ആശുപത്രിയില്‍ എത്തിക്കാനെത്തിയവരെ അക്രമി സംഘം തടഞ്ഞത് പരക്കെ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read