ഗുണ്ടായിസവുമായി നെഹ്രു കോളേജ് വീണ്ടും: വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് ഇറക്കി വിടാനുള്ള നീക്കം പൊളിച്ചു

By | Thursday January 12th, 2017

SHARE NEWS

കൊച്ചി: നെഹ്രു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ കോളേജിന്റെ  ഹോസ്റ്റലില്‍ നിന്നു വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതിനായ് മാനേജ്‌മെന്റിന്റെ  ശ്രമം. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലില്‍ നിന്നിറങ്ങാനവശ്യപെട്ടുകൊണ്ട്   അറിയിപ്പുണ്ടായത്.തെക്കന്‍ ജില്ലകളില നിന്നുള്ള കുട്ടികളും ഹോസ്റ്റലില്‍ താമസിക്കുന്നുണ്ടെന്നും പെട്ടെന്നു ഈ വൈകുന്നേരം ഹോസ്റ്റലില്‍ നിന്നു ഇറങ്ങാന്‍ പറഞ്ഞാല്‍ ഞങ്ങള്‍ എവിടെ പോകുമെന്നും വിദ്യാര്‍ത്ഥികള്‍ അധികൃതരോടു ചോദിച്ചപ്പോള്‍ അതൊന്നും തങ്ങള്‍ക്കറിയേണ്ടന്നും ഇറങ്ങില്ല എന്നാണെങ്കില്‍ പൊലീസിനെ വിളിക്കുമെന്നാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ അറിയിച്ചത്.ഇതിനെതിരെ പാലക്കാട് ദേശീയ പാത ഉപരോധിച്ചുകൊണ്ട്മൂന്നൂറോളം വരുന്ന  വിദ്യാര്‍ത്ഥികളാണ് മാനേജ്‌മെന്റിനെതിരെ മുദ്രാവാക്യം മുഴക്കി റോഡ് ഉപരോധ സമരം നടത്തിയത് .ഇതേ തുടര്‍ന്ന് കളക്ടറും സംഘവും സ്ഥലത്തെത്തി അനുനയ ചര്‍ച്ചകള്‍ നടത്തിയ ശേഷം വിദ്യാര്‍ത്ഥികളുടെ  പ്രശ്‌നങ്ങള്‍ക്ക് 15-ാം തിയതിയോടെ പരിഹരമുണ്ടാക്കമെന്നു അറിയിച്ചു .ഹോസ്റ്റല്‍ വെക്കേറ്റ് ചെയ്യണമെന്ന ഔദ്യോഗിക അറിയിപ്പ് കിട്ടിയ വിദ്യാര്‍ത്ഥികളില്‍ കുറച്ചു പേര്‍ ഇന്നലെ തന്നെ മടങ്ങി പോയിരുന്നു .തങ്ങളുടെ വീട്ടിലേക്ക് എച്.ഒ.ഡി വിളിച്ചു ഭീഷണിപ്പെടുത്തിയെന്നു നെഹ്രു ഗ്രൂപ്പ് ഓഫ് കോളേജിന്റെ ലക്കിടി ക്യാംപസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സമരത്തിനിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി കളഞ്ഞുകുളിക്കുമെന്നും , മക്കള്‍ ഇയര്‍ ഔട്ടായി വീട്ടിലിരിക്കേണ്ട കാണേണ്ടി വരുമെന്നും,നെഹ്രു കോളേജില്‍ യാതൊരു തരത്തിലുള്ള  പ്രശ്‌നങ്ങളില്ലെന്നും ജിഷ്ണു ആത്മഹത്യ ചെയ്തതിന്റെ ഫ്രസ്‌ട്രേഷനാണ് വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളാണിതെന്നും എച്ച്.ഒ.ഡി രക്ഷിതാക്കളോട് പറഞ്ഞുവെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.ഇന്നു രാവിലെ എട്ടുമണി വരെ ഹോസ്റ്റലില്‍ താമസിക്കാമെന്നും നാളെ പരീക്ഷയുള്ള സിവില്‍ എഞ്ചിനീയറിങ് ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ മാത്രം  ഒരു ദിവസം കൂടി ഹോസ്റ്റലില്‍ നില്‍ക്കാമെന്നും കോളേജ് അധികൃതര്‍ പറഞ്ഞു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read