നികേഷ് കുമാര്‍ തോല്‍ക്കുമെന്ന് എക്സിറ്റ് പോള്‍

By | Tuesday May 17th, 2016

SHARE NEWS

mv-nikesh-kumarകൊച്ചി: പ്രമുഖ മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ടിവി എംഡിയുമായ നികേഷ് കുമാര്‍ അഴീക്കോട് കെഎം ഷാജിയോട് പരാജയപ്പെടുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. അതേ സമയം ഇടത് സ്ഥാനാര്‍ഥി വീണ ജോര്‍ജ് ജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്.

പാലായില്‍ കെ.എം. മാണി, തൃപ്പൂണിത്തുറയില്‍ കെ.ബാബു, കോഴിക്കോട് സൗത്തില്‍ എം.കെ.മുനീര്‍ എന്നിവര്‍ തോല്‍ക്കുമെന്ന് ഇന്ത്യ ടുഡേ–ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോള്‍ ഫലം. കളമശേരിയില്‍ മല്‍സരിക്കുന്ന ഇബ്രാഹിം കുഞ്ഞ്, കൂത്തുപറമ്പില്‍ കെ.പി.മോഹനന്‍ എന്നിവരും തോല്‍ക്കും. അതേസമയം, ചതുഷ്‌കോണ മല്‍സരം നടക്കുന്ന പൂഞ്ഞാറില്‍ പി.സി. ജോര്‍ജ് ജയിക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.

തൃശൂരില്‍ പത്മജ വേണുഗോപാല്‍ സിപിഐയിലെ വി.എസ്.സുനില്‍കുമാറിനോട് തോല്‍ക്കും. ഇവിടെ യുഡിഎഫിന്റെ വിജയം ചേലക്കര മണ്ഡലത്തിലൊതുങ്ങും. കോട്ടയത്ത് ആറിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും വിജയിക്കും. വൈക്കം, പാലാ മണ്ഡലങ്ങളാണ് എല്‍ഡിഎഫ് നേടുക. ഏറ്റുമാനൂരില്‍ എല്‍ഡിഎഫിന്റെ സുരേഷ് കുറുപ്പ് തോല്‍ക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു. ഉദുമയില്‍ കോണ്‍ഗ്രസ് നേതാവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ സുധാകരന്‍ തോല്‍ക്കും.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read