നിട്ടൂര്‍ സി.പി.എം-ബി.ജെ.പി അക്രമം; പോലീസും സി.പി.എമ്മും തമ്മിലുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി

By | Saturday July 9th, 2016

SHARE NEWS

bjpകുറ്റ്യാടി : ബി.ജെ.പി-സി.പി.എം സംഘര്‍ഷം നടന്ന നിട്ടൂരില്‍ പോലീസും സി.പി.എമ്മും തമ്മിലുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി. ബോംബെറിഞ്ഞും ആക്രമിച്ചും ബി.ജെ.പി പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് നിട്ടൂരില്‍ അക്രമം ഉണ്ടായത്. ബോംബേറില്‍ പരിക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകന്‍ മണിയുടെ കാല്‍ മുറിച്ചു മാറ്റിയിരുന്നു. മറ്റൊരു ബി.ജെ.പി പ്രവര്‍ത്തകന് സാരമായി പരിക്കേല്‍ക്കുകയും നിരവധി വീടുകള്‍ക്ക് നേരെ ആക്രമണവും ഉണ്ടായിരുന്നു. പോലീസ് സി.പി.എമ്മിന്‍റെ ഇങ്കിതത്തിനു വഴങ്ങിയാണ് പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞു. കുറ്റ്യാടി സി.ഐ. ഒഫീസിലേക്ക് മാര്‍ച്ചിലാണ് ബി.ജെ.പി ഈ കാര്യങ്ങള്‍ ഉന്നയിച്ചത്.

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read