ഓര്‍മയാകുന്നത് നിറപുഞ്ചിരിയുള്ള സൗമ്യനായ മാഷ്

By | Tuesday June 27th, 2017

SHARE NEWS

വളയം: പക്വതയുള്ള ഒതു തലമുറയുടെ കാരണവ സാന്നിധ്യമായിരുന്നു വളയത്തിന് കണാരന്‍ മാസ്റ്റര്‍. ഹൈസ്‌കൂള്‍ പരിസരത്തെ പ്രഭാതങ്ങളില്‍ പത്രങ്ങളെ തേടിയെത്തുന്ന മാഷ് നിറപുഞ്ചിരിയും ഗൗരവമേറിയ രാഷ്ട്രീയവും പങ്കുവച്ചായിരിക്കും മടക്കം. സായാഹ്നങ്ങളിലെ സൗഹൃദ കൂട്ടായ്മങ്ങകള്‍ വളയത്തിന് സമ്മാനിക്കുന്നതില്‍ വോളി-ഫുട്‌ബോള്‍ പ്രേമി കൂടിയായ മുതിരയില്‍ കണാരന്‍ മാസ്റ്റര്‍ വലിയ പങ്ക് വഹിച്ചു. ഉറച്ച കമ്മ്യൂണിസ്റ്റ്കാരനായ കണാരന്‍ മാസ്റ്റര്‍ കേരള കര്‍ഷക സംഘത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.

പെന്‍ഷനേഴ്‌സ് യൂനിയന്‍ ഭാരവാഹിയും കൂടിയായിരുന്നു മാഷ്. കണാരന്‍ മാസ്റ്ററുട വളയത്തെ പ്രധാന സാന്നിധ്യ കേന്ദ്രം സി കെ നാണുവിന്റെ കടയായിരുന്നു. അര്‍ബുധം രോഗം ബാധിച്ച് ഒന്നര വര്‍ഷം മുമ്പ് നാണു മരിച്ചിരുന്നു. കണാരന്‍ മാസ്റ്ററുടെ ഉറ്റ സുഹൃത്തായ വല്‍സന്‍ മാസ്റ്റര്‍ കഴിഞ്ഞ മാസം പക്ഷാഘാതം വന്ന് കിടപ്പിലായിരുന്നു. ഉറ്റ സുഹൃത്തുകളുടെ ദുരിതം കണാരന്‍ മാസ്റ്ററെ തളര്‍ത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഓടുന്ന ട്രെയിനിന് മുന്നില്‍ ആ ജീവിതം ഓടി മറിഞ്ഞത്.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read