ട്രെയിന്‍ തട്ടി മരിച്ച റിട്ട.അധ്യാപകന്റെ പോസ്റ്റ്‌മോര്‍ട്ടം തുടങ്ങി; സംസ്‌കാരം ഇന്ന് വളയത്തെ വീട്ടു വളപ്പില്‍

By | Tuesday June 27th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

വളയം: ട്രെയിന്‍തട്ടി മരിച്ച റിട്ട.പ്രധാനധ്യാപകന്‍ വളയം മുതിരയില്‍ കണാരന്‍ മാസ്റ്ററുടെ മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങി. വൈകീട്ട് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്ന മൃതദേഹം രാത്രിയോടെ വളയത്തെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. വളയം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായിരുന്ന അദ്ദേഹം ചുഴലി ഗവ.എല്‍പി സ്‌കൂളില്‍ പ്രധാനധ്യാപകനായാണ് വിരമിച്ചത്. കര്‍ഷക സംഘം പ്രവര്‍ത്തകനായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കണാരന്‍ മാസ്റ്ററെ കൈനാട്ടി കെഎസ്ഇബി പരിസരത്തെ റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് 12.30ഓടെയാണ് വളയത്ത് എത്തിയ കണാരന്‍ മാസ്റ്റര്‍ വടകരയിലേക്ക് പോയത്. ട്രെയിന്‍ തട്ടി തല്‍ക്ഷണം മരിച്ച കണാരന്‍ മാസ്റ്ററുടെ മൃതദേഹം വടകര പോലീസാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഭാര്യ: ജാനു. മക്കള്‍: ബിന്ദു, ആഷി, സൗമ്യ. മരുമക്കള്‍: ചന്ദ്രന്‍ കോട്ടേമ്പ്രം, സത്യന്‍ വളയം, അനീഷന്‍ കുറ്റിക്കാട്. സഹോദരങ്ങള്‍: ശങ്കരന്‍, കൃഷ്ണന്‍, മാത, മന്ദി, പരേതനായ കണ്ണന്‍.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read