ഒഞ്ചിയത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നേരെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ ആക്രമണം

By | Friday February 17th, 2017

SHARE NEWS

വടകര:ഒഞ്ചിയത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നേരെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ ആക്രമണം.മടപ്പള്ളി ഗവ.കോളജില്‍ കഴിഞ്ഞ ദിവസം കെഎസ്‌യു യൂനിറ്റ് രൂപീകരിച്ചതുമായി ബന്ധപെട്ടാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നേരെ അക്രമണമുണ്ടായത്.ഒഞ്ചിയം മണ്ഡലം പ്രസിഡന്റും അറക്കല്‍ സ്വദേശികളുമായ സുബിന്‍ മടപ്പള്ളി, ഒടിയില്‍ സുജിത്ത് എന്നിവര്‍ക്ക് നേരെയാണ് അക്രമണമുണ്ടായത്. രാത്രി മടപ്പള്ളിയില്‍ നിന്ന് നാട്ടിലേക്കു വരുമ്പോഴാണ് ഇരുപതോളം എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആണിയടിച്ച പട്ടിക കൊണ്ട് അക്രമിച്ചതെന്നു പറയുന്നു.പരിക്കേറ്റ ഇവരെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മടപ്പള്ളി കോളേജില്‍ കെ.എസ്.യു യുണിറ്റ് രൂപീകരിക്കാന്‍ നാട്ടിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും സഹായം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് അക്രമത്തിനു പിന്നില്‍. ആക്രമച്ചവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read