ഒഞ്ചിയം;അനധികൃത നിര്‍മാണം അനുമതി നിഷേധിച്ച പ്രവൃത്തി വാര്‍ഡംഗങ്ങളുടെ താല്‍പ്പര്യത്തില്‍ നടക്കുന്നു

By | Monday August 29th, 2016

SHARE NEWS

dashbord nadapuramഒഞ്ചിയം:ചോറോട് മീത്തലങ്ങാടിയില്‍ പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെ അനധികൃത കെട്ടിടനിര്‍മാണം. പഞ്ചായത്തിലെ എന്‍ജിനിയറിങ് വിഭാഗം അനുമതി നിഷേധിച്ച പ്രവൃത്തിയാണ് ചില വാര്‍ഡംഗങ്ങളുടെ താല്‍പ്പര്യത്തില്‍ നടക്കുന്നത്.ഒരുവിധത്തിലും അനുമതി നല്‍കാന്‍ കഴിയാത്ത കെട്ടിടമാണിതെന്ന് എന്‍ജിനിയറിങ് വിഭാഗം അറിയിച്ചിരുന്നു. ഒഴിവുദിനങ്ങളിലാണ് പ്രവൃത്തി നടക്കുന്നത്.പ്രസിഡന്റിന്‍റെ വീടിന് വിളിപ്പാടകലെയുള്ള അനധികൃത നിര്‍മാണത്തിനെതിരെ നടപടി കാര്യക്ഷമമല്ലെന്ന പരാതിയുണ്ട്
ഞായറാഴ്ച രാവിലെ പണി ആരംഭിച്ചപ്പോള്‍ നാട്ടുകാര്‍ പൊലീസില്‍  അറിയിച്ചതോടെ ഉടമ പണി നിര്‍ത്തിവച്ചു. റോഡിന് തൊട്ടടുത്താണ് നിര്‍മാണം. അറ്റകുറ്റപ്പണിയുടെ മറവില്‍ കെട്ടിടം പൊളിച്ചുമാറ്റി പുതിയത് പണിയുകയാണ് ലക്ഷ്യം. ഇതിനായി തൂണുകളും മറ്റു ജോലികളും പൂര്‍ത്തിയായി.പഞ്ചായത്ത് ലീഗ് സ്വാധീനകേന്ദ്രമായ പ്രദേശത്ത് ഐഎന്‍എല്‍ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read