ഒഞ്ചിയം മാറുന്നു; ജലസ്വാശ്രയ ഗ്രാമമായി

By | Saturday May 20th, 2017

SHARE NEWS

വടകര: ഒഞ്ചിയം മാറാന്‍ പോകുന്നു  ജലസ്വാശ്രയ ഗ്രാമമായി.  ഇതിനായി വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍പെടുന്ന മൊയിലോത്ത് കുളം ജനകീയകൂട്ടായ്മയിലൂടെ ശുചീകരിച്ചു.

ഏറെക്കാലമായി പായലും ചെളിയും നിറഞ്ഞ് കിടക്കുകയായിരുന്നു മൊയിലോത്ത് കുളം. ഇവിടെ നിന്നാണ് പഞ്ചായത്തിലേക്കാവശ്യമായ വെള്ളം കൊണ്ട് പോകുന്നത്.
ആറാം വാര്‍ഡ് ജലകര്‍മസേനയുടെ ആഭിമുഖ്യത്തിലാണ് ശുചീകരണപ്രവൃത്തി നടക്കുന്നത്. തുടര്‍പ്രവര്‍ത്തനങ്ങള്‍ അഴിയൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് സപ്തദിന ക്യാമ്പിന്റെ ഭാഗമായും ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read