ഓര്‍ക്കാട്ടേരിയില്‍ ഇന്ന്‍ ആര്‍എംപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു

By | Wednesday April 26th, 2017

SHARE NEWS

വടകര: ഓര്‍ക്കാട്ടേരിയില്‍ ഇന്ന്‍ ആര്‍ എം പി ഹര്‍ത്താല്‍ . ഇന്ന് ഉച്ചയ്ക്ക്  രണ്ടു വരെയാണ് ആര്‍എംപിഐ ഓര്‍ക്കാട്ടേരിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.ടി.പി.ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഓര്‍ക്കാട്ടേരിയിലും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍  നശിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

ഇന്നലെ രാത്രിയാണ് ചിലര്‍ വെള്ളികുളങ്ങര മുതല്‍ ഓര്‍ക്കാട്ടേരി വരെ  സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍  നശിപ്പിച്ചത്. ബോര്‍ഡുകള്‍ നശിപ്പിച്ചതിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ആര്‍എംപി ആരോപിച്ചു.  ബോര്‍ഡുകള്‍ നശിപ്പിക്കുന്ന വിവരമറിഞ്ഞ് പോലീസ് എത്തിയെങ്കിലും  അക്രമികള്‍ രക്ഷപ്പെട്ടു.ഇന്ന്‍ വൈകുന്നേരം ആര്‍എംപിഐ നേതൃത്വത്തില്‍ ഓര്‍ക്കാട്ടേരിയില്‍ പ്രതിഷേധ പ്രകടനം നടക്കും.

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read