ഗോ മാതാവിനെ പൂജിക്കുന്നവര്‍ കാണണം; പശുത്തൊഴുത്തിനേക്കാള്‍ ദുരിതമാണ് ഇവരുടെ ജീവിതം

By | Tuesday April 25th, 2017

SHARE NEWS

കെ പി ശോമിത്ത്

നാദാപുരം:   ഗോ മാതാവിനെ ആരാധിക്കുന്നില്ലെങ്കിലും കേരളത്തില്‍ പശുക്കള്‍ക്ക് നല്ല പരിഗണനയാണ്. നല്ല ഭക്ഷണം, നല്ല ശുചിത്വം, എല്ലാം മലയാളി ഉറപ്പു നല്‍കും. എന്നാല്‍ തൊഴില്‍തേടി കേരളത്തിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ അവസ്ഥ ദയനീയമാണ്. പശുതൊഴുത്തിനേക്കാള്‍ ദുരിതമാണ് ഇവരുടെ പാര്‍പ്പിടങ്ങള്‍. ഇതര സംസ്ഥാന തൊഴിലാളികളുടെ ഗള്‍ഫാണ് കേരളം എന്ന പൊതു ചൊല്ലുണ്ട്. കേരളത്തില്‍ ദിനംപ്രതിയെത്തുന്നത് ആയിരക്കണക്കിന്  ഇതരസംസ്ഥാന തൊഴിലാളികളാണ്. തങ്ങളുടെ നാട്ടിലെ തുഛമായ ജോലി വിട്ട് അധികവരുമാനം മാത്രം ലക്ഷ്യം വച്ചാണ് ഇവര്‍ നാടുകടന്ന് ഇവിടെയെത്തിപ്പെടുന്നത്.

ഇത്രയും തൊഴിലാളികള്‍ എങ്ങനെ ഇവിടെ കഴിയുന്നു വളരെ പ്രസക്തമായ ചോദ്യം തന്നെയാണ്. ഒരു റൂം വാടകയ്‌ക്കെടുത്താല്‍ അതിനകത്ത് ഞെങ്ങിഞെരുങ്ങി കഴിയുന്നത് അഞ്ചും ആറും തൊഴിലാളികളാണ്. ഒരു കണക്കില്‍ പറഞ്ഞാല്‍ ദുരിത ജീവിതം. അതിരാവിലെ തൊഴിലാളികളെ വിലയ്‌ക്കെടുക്കാനും പൊള്ളുന്ന വെയിലത്തും മറ്റും കാളയെ പോലെ പണി ചെയ്യിപ്പിക്കാനും പ്രത്യേക ആളുകള്‍ ഉണ്ടാകും. അന്തിയാകുമ്പോള്‍  പണി കഴിഞ്ഞ് തിരിച്ച് റൂമിലെത്തിയാലും പ്രശ്്‌നങ്ങള്‍ ഏറെയാണ്.  കാലിതൊഴുത്തില്‍ കിടക്കുന്ന കാലികളേക്കാള്‍ അബദ്ധമാണ് അവരുടെ അന്തിയുറക്കം.  വിവിധ സ്റ്റേഷനുകളില്‍ പലതരത്തിലുമുള്ള പരാതികളാണ് ഇവരെ സംബന്ധിച്ച്. പരാതികള്‍ എങ്ങനെയുണ്ടാകുമെന്ന് അന്വേഷിച്ചാല്‍ ചെന്നെത്തുന്നത് അവരുടെ സംരക്ഷണവും സുരക്ഷിതത്വവും തന്നെയാണ് കാരണം.

മനുഷ്യന്‍ എന്ന പരിഗണപോലും പലപ്പോഴും ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. ഇതുമൂലം പലരോഗങ്ങള്‍ക്കും മറ്റുമാണ് അവരും സമൂഹം നേരിട്ടുക്കൊണ്ടിരിക്കുന്നത്.  ഒരു ബില്‍ഡിങില്‍ നൂറു കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ടെങ്കില്‍ അതില്‍ ഏറെ ദുരിതമനുഭവിക്കുന്നത് തൊട്ടടുത്ത പ്രദേശവാസികളായിരിക്കും. കാരണം വൃത്തിയുള്ള ശൗച്യാലയമോ സജ്ജീകരണങ്ങള്‍ ഇല്ലാതെയാണ് ബില്‍ഡിങ് ഉടമകള്‍ കാട്ടുന്ന ഏറ്റവും വലിയ വെല്ലുവിളി. അത് മൂലം തൊട്ടടുത്ത കിണറുകളിലൂടെ രോഗം പടരാനും സാധ്യതകള്‍ ഏറെയാണ്. തൊഴില്‍ മേഖലയില്‍ ഇവര്‍ക്കെതിരെയുള്ള ചൂഷണവും പരസ്യമായ രഹസ്യമാണ്. ഓരോ തൊഴിലാളികള്‍ക്കും കൂടൂതല്‍ പൈസ വാങ്ങി അവര്‍ക്ക് കൊടുക്കുന്നത് അതിന്റെ പകുതിയായിരിക്കും.

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടത്ര സംരക്ഷണവും സുരക്ഷിതത്വവും ലഭിക്കുന്നില്ല എന്നതാണ് പ്രധാന കാരണം. കാലിതൊഴുത്തില്‍ ജീവിക്കുന്ന കാലികളെപ്പോലെയാണോ നമ്മുടെ സമൂഹത്തില്‍ ഇവര്‍ ജീവിക്കേണ്ടത്. ഭരണകൂടം തൊഴിലാളികള്‍ക്ക് വേണ്ട സംരക്ഷണം ഉറപ്പു വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read