ബാങ്ക് ജീവനക്കാരുടെ വിവേചനം; ബാങ്കിന് മുന്‍പില്‍ ഒറ്റയാള്‍ പോരാട്ടവുമായി അന്ത്രു

By | Saturday December 24th, 2016

SHARE NEWS

കുറ്റ്യാടി:ബാങ്ക് സാധാരണക്കാരോട് വിവേചനം കാണിക്കുന്നു എന്നാരോപിച്ച് കായക്കൊടി ഗ്രാമീൺ ബാങ്കിനു മുന്നിൽ ഒറ്റയാൾ സമരം നടന്നു. കായക്കൊടി സ്വദേശിയായ എ.പി അന്ത്രു വാണ് ബാങ്കിന് മുന്നിൽ സമരം നടത്തിയത്. 1000 രൂപയുടെ ചെക്ക് മാറിനൽകാതെയും മറ്റും  ബാങ്ക് ജീവനക്കാര്‍  സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതായി ആരോപിച്ചാണ്  അന്ത്രു കഴിഞ്ഞ ദിവസം  രാവിലെ മുതല്‍ സമരം  ആരംഭിച്ചത്.  ഉച്ചയ്ക്ക് മുന്‍പ് സമരത്തിനു ഐക്യദാര്‍ഢ്യവുമായി  മുഴുവൻ രാഷ്ട്രിയ കക്ഷികളും  എത്തി.തുടര്‍ന്ന്‍  ബാങ്ക് മാനേജറോട് ചർച്ച നടത്തി. ബായ്ങ്കിന്റെ ഭാഗത്ത് നിന്നും ഇനി ഇത്തരം   പരാതികൾക്ക് ഇടയാക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാക്കില്ലെന്നും സാധാരണക്കാര്‍ക്ക് ബാങ്കിന്റെ എല്ലാ സേവനങ്ങളും നല്ല രീതിയില്‍ നല്‍കുമെന്നും  ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read