യുപിയിലെ പിഞ്ചുകുട്ടികളുടെ മരണം; ജനാധിപത്യം ഇപ്പോഴും ഐ.സി.യുവിലാണെന്ന് പി.കെ പാറക്കടവ്

By | Saturday August 12th, 2017

SHARE NEWS

കോഴിക്കോട്: യുപിയില്‍ പിഞ്ചുകുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി പി കെ പാറക്കടവ്.

യു.പിയില്‍ 30 കുട്ടികള്‍ ശ്വാസം കിട്ടാതെ പിടയുമ്പോഴും സര്‍ക്കാര്‍ ആര്‍ഷഭാരതത്തെ കുറിച്ച് അഭിമാനം കൊള്ളുകയാണെന്ന് പി.കെ പാറക്കടവ്.

ഭാരതീയ സംസ്‌കാരത്തെ കുറിച്ച് ഊറ്റം കൊള്ളുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം ഐ.സി.യുവില്‍ കിടന്നു പിടയുകയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാസിസ്റ്റുകള്‍ക്കെതിരെ രോഹിത് വെമൂലയുടെ രൂപത്തിലും പെരുമാള്‍ മുരുകന്റെ രൂപത്തിലും ജനാധിപത്യം ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫാസിസ്റ്റുകാലത്തെ എഴുത്ത് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു പാറക്കടവ്. പ്രശസ്ത സാഹിത്യകാരന്മാരായ എന്‍.എസ് മാധവന്‍, കെ.പി രാമനുണ്ണി, ചെറുകഥാകൃത്തും സിനിമാ പ്രവര്‍ത്തകനുമായ ഉണ്ണി ആര്‍,തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

നേരത്തെ ഇതേവേദിയില്‍ സംസാരിക്കവെ, സംഘപരിവാറിന്റെ സവര്‍ണ്ണഹിന്ദു മനുഷ്യസങ്കല്‍പ്പത്തെ എതിര്‍ക്കുന്നവരെ ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ട് നേരിടുകയാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍ പറഞ്ഞിരുന്നു. മനുഷ്യത്വത്തിന് മേല്‍ ഫാസിസ്റ്റുകള്‍ ആക്രമണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ 30 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലാണ് സംഭവം. ഇതിനെക്കുറിച്ചായിരുന്നു പാറക്കടവിന്റെ പരാമര്‍ശം.

ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്ന കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെയാണ് മരിച്ചത്. ഗോരഖ്പൂര്‍ ബി.ആര്‍.ഡി ആശുപത്രിയിലാണ് സംഭവം. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്നായിരുന്നു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. 48 മണിക്കൂറിനുളളിലാണ് ഇത്രയും കുട്ടികള്‍ മരിച്ചത്.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read