സാന്ത്വന പരിപാലന രംഗത്ത് അലിവുമായി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍

By | Thursday January 18th, 2018

SHARE NEWS

നാദാപുരം: സാന്ത്വന പരിപാലന ദിനത്തില്‍ പാലിയേറ്റീവ് കെയര്‍ പുനരിധിവാസ പദ്ധതിക്ക് കൈതാങ്ങായി ഉമ്മത്തൂര്‍ എസ്.ഐ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ മാതൃകയാകുന്നു. പാലിയറ്റീവ് ദിനത്തില്‍ നിരവധി പരിപാടികളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചത്. നിര്‍ദ്ധരായ രോഗികള്‍ക്ക് നാദാപുരം പാലിയറ്റീവ് കെയര്‍ നട്ടെല്ലിന്ന് ക്ഷതമേറ്റ് വീട്ടില്‍ കഴിയുന്ന സ്‌കൂള്‍ അയല്‍വാസിയായ യുവാവിന് നല്‍കുന്ന ‘ ചോല ‘ പെട്ടികടയിലേക്ക് അവശ്യസാധനങ്ങള്‍ നല്‍കുന്നത് ഈ സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരാണ്. കിടപ്പിലായ രോഗികള്‍ക്കുള്ള സാന്ത്വന കിറ്റ് വിതരണവും പാലിയേറ്റീവ് സന്ദേശം അറിയിക്കുന്ന ലഘുലേഖ വിതരണവും ബോധവല്‍ക്കരണ റാലിയും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.
ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തൊടുവയില്‍ മഹമൂദ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി.ടി അബ്ദുറഹിമാന്‍ അദ്ധ്യക്ഷനായി. പി. ടി. എ പ്രസിഡന്റ് പഴയങ്ങാടി അബ്ദുറഹിമാന്‍ , പഞ്ചായത്ത് അംഗങ്ങളായ സി.കെ ജമീല , നസീമ കൊട്ടാരത്ത് , പി.കെ ഹനീഫ , എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ടി.കെ ജാബിര്‍ , കെ.സി റഷീദ് , എം.പി ഹമീദ് , എം.പി റിയാസ് , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗംഗാധരന്‍ , ഇ.സി അനീസുദ്ദീന്‍ സംസാരിച്ചു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read