പാറക്കടവില്‍ 48 മ​ണി​ക്കൂ​ര്‍ സൂ​ച​നാ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനം

By | Friday January 13th, 2017

SHARE NEWS

നാ​ദാ​പു​രം:പാ​റ​ക്ക​ട​വി​ല്‍ വ്യാ​പാ​രി​ക​ള്‍ 48 മ​ണി​ക്കൂ​ര്‍ സൂ​ച​നാ ക​ട​മു​ട​ക്ക് സ​മ​രം ന​ട​ത്തു​ന്നു. 19, 20 ദി​വ​സ​ങ്ങ​ളി​ലാ​ണ് ക​ട​മു​ട​ക്ക് സ​മ​രം. പേ​രോ​ട് പാ​റ​ക്ക​ട​വ് ചെ​റ്റ​ക്ക​ണ്ടി റോ​ഡ് പ്ര​വ​ര്‍​ത്തി ഉ​ട​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാണ്  ​ഇ.​കെ. വി​ജ​യ​ന്‍ എം​എ​ല്‍​എ​ യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് ഏ​ഴ​ര കോ​ടി രൂ​പ ചി​ല​വ​ഴി​ച്ച്‌ ന​വീ​ക​രി​ക്കു​ന്ന റോ​ഡ് പ​ണി പാ​തി​വ​ഴി​യി​ല്‍ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. പ​ഴ​യ ടാ​റിം​ഗ് പൊ​ളി​ച്ച്‌ വീ​തി​കൂ​ട്ടി അ​ഴു​ക്ക് ചാ​ലി​ന്‍റെ പ​ണി ന​ട​ക്കു​ക​യും ഇ​തോ​ടെ റോ​ഡ് പ​ണി നിലക്കുകയും ചെയ്തു.

സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ റോ​ഡി​നാ​യി സ്ഥ​ലം വി​ട്ട് ന​ല്‍​കാ​ത്ത​താ​ണ് പ്ര​വ​ര്‍​ത്തി നി​ല​ച്ച​തി​ന് കാ​ര​ണ​മാ​യ​ത്. കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ റോ​ഡി​ല്‍ വാ​ഹ​ന ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യ​തോ​ടെ പാ​റ​ക്ക​ട​വ് ടൗ​ണി​ലെ വ്യാ​പാ​ര സ്ഥ​പ​ന​ങ്ങ​ളി​ല്‍ വ്യാ​പാ​രം ന​ട​ക്കു​ന്നി​ല്ലെ​ന്നും വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്ന് പോകുമ്പോള്‍ പൊ​ടി ശ​ല്യം  രൂ​ക്ഷ​മാ​ണെ​ന്നും   ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്            വ്യാ​പാ​രി​ക​ള്‍ ക​ട​യ​ട​പ്പ് സ​മ​രം ന​ട​ത്തു​ന്ന​ത്. സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​പാ​രി​ക​ള്‍ ഇ.​കെ. വി​ജ​യ​ന്‍ എം​എ​ല്‍​എ​ക്ക് നി​വേ​ദ​ന​വും ന​ല്‍​കി.

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read