പുരമരിയില്‍ പാറക്കുളത്തില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

By | Monday November 7th, 2016

SHARE NEWS

parakkulamനാദാപുരം : പാറക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. പരിസരവാസിയും ടിപ്പര്‍ ഡ്രൈവറുമായ നടുക്കണ്ടി മീത്തല്‍ സുധീഷി(25)നെയാണ് പുറമേരിക്കടുത്ത തലായി നിടിയ പാറകുളത്തില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചോടെ കാണാതായത്.

parakkulamn കാണാതായെന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ പൊലീസും അഗ്നിശമന സേനയും തിരച്ചില്‍ നടത്തുകയായിരുന്നു.  കുളത്തില്‍ ലോറി കഴുകിയതിന് ശേഷം ഇയാള്‍ നീന്തുന്നത് പരിസരവാസി കണ്ടിരുന്നു. പിന്നീട് സുധീഷിനെ കാണാനില്ല. കരയിലുള്ള ലോറിക്കകത്ത് നിന്നും വസ്ത്രങ്ങളും മൊബൈല്‍ ഫോണും കണ്ടെത്തിയതോടെ സുധീഷ് കുളത്തില്‍ അകപ്പെട്ടെന്ന സംശയം ബലപ്പെടുകയായിരുന്നു. ക്വാറി പരിസരത്തും സമീപത്തും നാട്ടുകാര്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കുളത്തില്‍ ലോറി കഴുകുന്നതിനിടയില്‍ സുധീഷും മറ്റൊരാളുമായി കൈയാങ്കളി നടന്നതായി ചിലര്‍ പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്. ചേലക്കാട് നിന്നും അഗ്നിശമന സേനയും നാദാപുരം എസ്ഐ കെ പി അഭിലാഷിന്റെ നേതൃത്വത്തില്‍ പൊലീസും, നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. 20 വര്‍ഷത്തോളമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ച ക്വാറിയില്‍ അവധി ദിവസങ്ങളിലും മറ്റും പരിസരവാസികളുടെ എതിര്‍പ്പ് മറികടന്ന് നിരവധി പേരാണ് കുളിക്കാനായി എത്തുന്നത് എന്ന് സമീപവാസികള്‍ പറയുന്നു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read