പരവൂര്‍ വെടിക്കെട്ടപകടം യാദൃശ്ചികമല്ല, പൊലീസ് നിരുത്തരവാദപരമായി പ്രവര്‍ത്തിച്ചു

By | Friday May 27th, 2016

SHARE NEWS

paravoor-2കൊച്ചി:  പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പ്രതികളായ ക്ഷേത്രഭാരവാഹികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അപകടം യാദൃശ്ചികമല്ലെന്ന് അഭിപ്രായപ്പെട്ട കോടതി പൊലീസിനെ നിശിതമായി വിമര്‍ശിച്ചു. സംഭവത്തില്‍ പൊലീസ് നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് കോടതി കുറ്റപ്പെടുത്തി. കേസില്‍ പൊലീസ് റിമോട്ട് കണ്‍ട്രോള്‍ പോലെയാണ് പ്രവര്‍ത്തിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു.

ആഘോഷങ്ങളില്‍ വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണം വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു. അനാരോഗ്യകരമായ പ്രവണതകള്‍ മതങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും കോടതി പറഞ്ഞു. ഏപ്രില്‍ 10 ന് പുലര്‍ച്ചെയാണ് കൊല്ലം പരവൂരില്‍ രാജ്യത്തെ നടുക്കിയ വെടിക്കെട്ടപകടം ഉണ്ടായത്. 300 ലേറെ പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരും ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read