റോഡിന്‍റെ ശോചനീയാവസ്ഥ ;വളയത്ത് ഓട്ടോ ടാക്സി ജീവനക്കാര്‍ പണിമുടക്കില്‍

By | Thursday January 14th, 2016

SHARE NEWS

roadവളയം :   റോഡുകളുടെ ശോചനീയാവസ്ഥയില്‍  പ്രതിഷേധിച്ച് വളയത്ത്  ഇന്ന് ഓട്ടോ ടാക്സി പണിമുടക്ക്‌. വളയം ഗ്രാമപഞ്ചായത്ത് അതിര്‍ത്തി യില്‍പ്പെട്ട വളയം, കുറുവന്തേരി, ചെക്ക്യാട്, ചുഴലി, കല്ലുനിര, റൂട്ടുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോ ടാക്സികളാണ് രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണിവരെ പണിമുടക്ക് നടത്തുന്നത്. റോഡുകളിലെ വന്‍ കുഴികള്‍ വാഹങ്ങള്‍ക്കുപുറമേ കാല്‍നട യാത്രക്കാര്‍ക്കും  ഏറെ ദുരിതം  സൃഷ്ട്ടിക്കുകയാണ്.  മഴക്കാലമായാല്‍ റോഡിലെ കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുകയും വാഹങ്ങള്‍ഉള്‍പ്പെടെ  യാത്രക്കാര്‍ കുഴികളില്‍ വീണ് അപകടങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. കുഴികള്‍ക്ക് പുറമേ റോഡുകളിലെ ടാറിംഗ്  മുഴുവനായും ഇളകിയ അവസ്ഥയിലാണ്. റോഡിന്‍റെ ശോച നീയ അവസ്ഥ കാരണം ടാക്സികള്‍ ഈ റൂട്ടില്‍ ഓട്ടം നടത്താന്‍ മടിക്കുകയാണ്.  നിരവധി തവണ പരാതികള്‍ നല്കി യെങ്കിലും അധികൃതരുടെ  ഭാഗത്തുനിന്നും യാതൊരുവിധ നടപടികളും ഉണ്ടായില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് പണിമുടക്ക്‌ നടത്താന്‍ ഓട്ടോ ടാക്സി തൊഴിലാളികളെ പ്രേരിപ്പിച്ചത്.

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read