പര്‍ദ്ദ ഒരു ആഫ്രിക്കന്‍ രാജ്യമാണ് കവിത പിന്‍വലിച്ചതിനെ ചൊല്ലി വിവാദം

By news desk | Wednesday December 13th, 2017

SHARE NEWS

നാദാപുരം: മതം ഉപേക്ഷിക്കൂ… മനുഷ്യനാകൂ.. എന്ന പ്രചാരണവുമായി ഇടത്-പുരോഗമന വിശ്വാസികള്‍ സോഷ്യല്‍ മീഡിയില്‍ സജീവമാകുതിനിടെ ഇടത് സഹയാത്രികനും കവിയുമായ പവിത്രന്‍ തീക്കുനി കവിത പിന്‍വലിച്ചതിനെ ചൊല്ലി സോഷ്യല്‍ മീഡിയില്‍ വിവാദം രൂക്ഷമാക്കുന്നു. അനകൂലിച്ചും പ്രതികൂലിച്ചും സഹതപിച്ചു പ്രതികരണങ്ങള്‍ തുടരുന്നു… പലരും കവിയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞെങ്കിലും കിട്ടിയില്ല.
ജോസഫ് മാഷെ ഓര്‍ക്കുമ്പോള്‍ കവിത വേണ്ട കഴുത്ത് മതി എന്ന നിലപാട് സ്വീകരിച്ചെതിനെ തെറ്റുപറയാനുമൊക്കില്ല… അവര്‍ അത്രമേല്‍ ശക്തരാണ്. തങ്ങളുടെ സങ്കുചിത ചട്ടകൂടുകളെ ചോദ്യം ചെയ്യുന്ന ഓരോ വാക്കുകളെയും അവര്‍ പിന്തുടര്‍ന്ന് കൊണ്ടേയിരിക്കും.. കവിയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് അവര്‍ പറയുന്നു. പര്‍ദ്ദ ഒരു ആഫ്രിക്കന്‍ രാജ്യമാണ്…

വിമര്‍ശിച്ചു തിരുത്തിയും ചില പ്രതികരണങ്ങള്‍ കണ്ടു.
മലബാറിലെ ഒരുവിധപ്പെട്ട വീടുകളിലെല്ലാം പര്‍ദ്ദ ഉണ്ട്. ഇതെല്ലാം എല്ലാരുംകൂടി ഈ പെണ്ണുങ്ങളുടെയൊക്കെ അണ്ണാക്കില്‍ കുത്തിപ്പിടിച്ച് അവരെക്കൊണ്ട് ധരിപ്പിക്കുതാണ് എന്നതൊക്കെ കരുതുത് ഭൂലോക മൗഢ്യമാണ്. പവിത്രന്‍ തീക്കുനിയുടെ കവിത അല്‍പ്പം അതിശയോക്തി നിറഞ്ഞതാണ് മാധ്യമ പ്രവര്‍ത്തകനായ എന്‍ പി ഷക്കീര്‍ പറഞ്ഞു. കവി ഉദ്ദേശിച്ച മുഖംമൂടു വസ്ത്രത്തെക്കുറിച്ചാണെങ്കില്‍ പര്‍ദ എന്ന പ്രയോഗം തെറ്റാണ്.

അതിന് നിഖാബ് എാെക്കെയാണ് പറയുക. ആ വക കാര്യങ്ങള്‍ ആരെങ്കിലും ചൂണ്ടിക്കാട്ടിയെങ്കില്‍ അതില്‍ തെറ്റൊന്നും പറയാന്‍ കഴിയില്ല. കവിത എഴുതാനുള്ള സ്വാതന്ത്ര്യം പോലെ നിരൂപിക്കാനും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ സംഘടിത ആക്രമണമോ മാനസിക സമ്മര്‍ദമോ ഉണ്ടാക്കുന്നുവെങ്കില്‍ തീര്‍ച്ചയായും സൈബര്‍ ഗൂണ്ടായിസം തന്നെയാണ് ഷക്കീര്‍ ചൂണ്ടിക്കാട്ടി.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read