കര്‍ണാടകയില്‍ ആള്‍ദൈവം ചമഞ്ഞ് ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളിക്ക് കോടതി ജാമ്യം നല്‍കി

By | Thursday December 15th, 2016

SHARE NEWS

COURTപയ്യോളി: നിരവധി കേസുകളില്‍ പൊലീസ് അന്വേഷിക്കുന്ന പ്രതി പയ്യോളിയില്‍ പിടിയിലായി . കര്‍ണാടകയില്‍ ആള്‍ദൈവമായി കഴിയുന്ന ഇരിങ്ങത്ത് പാക്കനാര്‍പുരത്തെ രാജേഷ് മരുതേരി എന്ന ശ്രീ ശ്രീ പ്രണവാനന്ദ സ്വാമിയാണ് പയ്യോളിയില്‍ പിടിയിലായത്. പോലീസ് പിടിച്ചെങ്കിലും ഇയാള്‍ക്ക് കോടതിയില്‍  ഇയാള്‍ക്ക് ജാമ്യം നല്‍കി . തുറയൂര്‍ ഇടിഞ്ഞകടവിലെ സി.പി.എം പ്രവര്‍ത്തകന്‍ നെല്യാടുമ്ബല്‍ ശ്രീധരന്‍െറ ഫര്‍ണിച്ചര്‍ കട കത്തിച്ച കേസിലും വെളുത്തടത്ത് ചെക്കോട്ടിയുടെ വീട് ആക്രമിക്കുകയും കാര്‍ കത്തിക്കുകയും ചെയ്ത കേസിലും ഉള്‍പ്പെട്ട ഇയാളെ പൊലീസ് അന്വേഷിച്ചുവരുകയായിരുന്നു. പേരാമ്പ്ര, കൊയിലാണ്ടി സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുണ്ട്. കേസില്‍ പ്രതിയായ ഇയാള്‍ പിന്നീട് കര്‍ണാടകയിലേക്ക് കടക്കുകയായിരുന്നു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read