സിപിഎം നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പയ്യോളിയില്‍ ഹര്‍ത്താല്‍ തുടങ്ങി

By | Friday December 29th, 2017

SHARE NEWS

വടകര: ബി.എം.എസ് നേതാവ് സി ടി മനോജ് കൊല ചെയ്യപ്പെട്ട കേസില്‍ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. പയ്യോളി നഗരസഭ, തിക്കോടി, മൂടാടി, തുറയൂര്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഇന്ന് വൈകിട്ട് സിപിഎം നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തും.

 

ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളുടെ അറസ്റ്റ് സിപിഎം നേതൃത്വത്തെ പ്രതിസന്ധിയിലായിരിക്കുകയാണ്. ജനുവരി മൂന്ന് മുതല്‍ കൊയിലാണ്ടിയില്‍ നടക്കാനിരിക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രചാരണം സജീവമായി നടക്കുന്നതിനിടെയാണ് അറസ്റ്റ് നടന്നത്. സിപിഎം ജില്ലാ കമ്മിറ്റി അംഗം ടി ചന്തു, പയ്യോളി ലോക്കല്‍ സെക്രട്ടറി പി വി രാമചന്ദ്രന്‍, സി സുരഷേ്, എം അനൂപ്, കെ ടി ലിഗേഷ്, എന്‍ സി മുസ്തഫ, അരുണ്‍രാ്ജ്, രതീഷ് എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

 

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16