പയ്യോളിയില്‍ വിവാഹ ദിവസം വധുവിനെ തീ കൊളുത്താന്‍ ശ്രമിച്ച സംഭവം ; വധശ്രമത്തിന് തിരുവള്ളൂര്‍ സ്വദേശിക്കെതിരെ കേസെടുത്തു

By | Monday May 8th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]
പയ്യോളി: വിവാഹം കഴിഞ്ഞ് വരന്‍റെ  വീട്ടിലേക്ക്  പോകുന്നതിനിടെ വധുവിനെ പെട്രോളൊഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ച സംഭവത്തില്‍  പ്രതി  അറസ്റ്റില്‍. വടകര തിരുവള്ളൂര്‍ സ്വദേശി നിജേഷിനെ(31)യാണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് കേസെടുത്തത്.

ഇന്നലെ വൈകീട്ടാണ് ഒരു നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം  അരങ്ങേറിയത്. തിരുവള്ളൂരിലുള്ള വധൂഗൃഹത്തില്‍ നിന്ന് കല്യാണം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് കയറാന്‍ കാറില്‍ നിന്നിറങ്ങി

നടന്നുപോകുമ്പോഴാണ് വധുവിന് നേരെ വധശ്രമം ഉണ്ടായത് .

സംഭവത്തിനു ശേഷം  നാട്ടുകാര്‍ ഇയാളെ മര്‍ദിച്ചിരുന്നു. തുടര്‍ന്ന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു.   പോലീസ് പ്രതിയുടെ കൈവശം സംഭവ സമയത്ത് ഉണ്ടായിരുന്ന  ബാഗില്‍ നിന്ന് കത്തിയും ലൈറ്ററും പിടിച്ചെടുത്തു.

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read