ഭാര്യയേയും മകനെയും കൊലപ്പെടുത്തി യുവാവിന്‍റെ ആത്മഹത്യാ ശ്രമം

By | Saturday February 27th, 2016

SHARE NEWS

1600x1200പയ്യോളി : ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരിക്കേറ്റ  ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യോളി പെരുമാള്‍പുരം സ്വദേശി ഇസ്മയില്‍ ആണ് ഭാര്യ നസീമ, മകന്‍ നാസിം എന്നിവരെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം.  ഇവരുടെ മറ്റൊരു മകന്‍ നബീലിനെയും ഇസ്മയില്‍ കൊല്ലാന്‍ ശ്രമിച്ചെങ്കിലും വല്യുമ്മ പാത്തുമ്മ രക്ഷപ്പെടുത്തുകയായിരുന്നു.ഇസ്മയിലിന്റെ ആക്രമണത്തില്‍ മാതാവിന് പരിക്കേറ്റു.  തലക്കാണ് ഉമ്മക്ക് പരിക്കേറ്റത്. ഇസ്മയില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത് ജ്യേഷ്ഠന്റെ മക്കള്‍ കാണുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഭാര്യയേയും മകനേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മീന്‍ പിടിത്ത തൊഴിലാളിയാണ് ഇസ്മയില്‍. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു.വടകര ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. പയ്യോളി എസ്ഐ കെ.കെ.ആഗേഷ്, കെ. ഗംഗാധരന്‍ എന്നിവര്‍ സ്ഥലത്തുണ്ട്.  പയ്യോളിയില്‍ പുതിയ സിഐ ചുമതലയേല്‍ക്കാത്തതിനാല്‍ കൊടുവള്ളി സിഐ സ്ഥലത്തെത്തിയ ശേഷം മേല്‍നടപടികള്‍ സ്വീകരിക്കും.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read