കുട്ടികളോട് വേണോ ഈ ക്രൂരത; ആറ് വയസ്സുകാരിയെ പീഡിപ്പിച്ച വെള്ളിയൂര്‍ സ്വദേശിക്കെതിരെ കേസ്

By | Tuesday May 23rd, 2017

SHARE NEWS

പേരാമ്പ്ര: പീഡനം കുട്ടികളോടും. കേരള സമൂഹത്തില്‍ പീഡനങ്ങളുടെ വാര്‍ത്ത കേള്‍ക്കാത്ത ദിനങ്ങളില്ല. സംസ്ഥാനത്ത് കൂടുതല്‍ പീഡനത്തില്‍ ഇരയാകുന്നത്  കൂടുതലും കുട്ടികളാണ്. കുട്ടികള്‍ക്കും നമ്മുടെ സമൂഹത്തില്‍ ഒട്ടും സുരക്ഷിതത്വമില്ല. സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ട കര്‍ത്തവ്യം ഓരോര്‍ത്തര്‍ക്കുമുണ്ട്. അത് കൊണ്ട് തന്നെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ വെള്ളിയൂര്‍ സ്വദേശിക്കെതിരെയാണ് പോലീസ്  കേസെടുത്തത്. വലിയപറമ്പില്‍ വേലായുധനെതിരെയാണ് (48) പേരാമ്പ്ര പോലീസ് കേസെടുത്തത്. ശനിയാഴ്ച വൈകീട്ട് കുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് പരാതി. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി. പ്രതിക്കായി അന്വേഷണം  ഊര്‍ജിതമാണ്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read