ഓട്ടോഗാരേജിനു നേരെയെറിഞ്ഞ ബോബുകള്‍ പോട്ടാതിരുന്നതിനാല്‍ ഒഴിവായത് വന്‍ അപകടം;വര്‍ക്ക്‌ഷോപ്പിനുള്ളില്‍ സൂക്ഷിച്ചിരുന്നത് 3 ഗ്യാസ് സിലിണ്ടറുകള്‍

By | Friday February 17th, 2017

SHARE NEWS

കായണ്ണബസാര്‍: പേരാമ്പ്രയ്ക്കടുത്ത് കൈതക്കല്‍ ടൗണിലെ വര്‍ക്ക്‌ഷോപ്പിനു നേരേ ബുധനാഴ്ച രാത്രിയില്‍ എറിഞ്ഞ ബോംബുകള്‍  പൊട്ടാതിരുന്നതിനാല്‍   വന്‍ അപകടം ഒഴിവായി.ബി.ജെ.പി. പ്രവര്‍ത്തകന്‍ ഗിരീഷന്റെ അഞ്ജലി ഓട്ടോഗാരേജിനു നേരെയാണ് അക്രമമുണ്ടായത്.

ബോംബ് പൊട്ടാതായപ്പോള്‍ പെട്രോള്‍ ഒഴിച്ച് തീവെക്കാനും അക്രമികള്‍  ശ്രമം നടത്തിയിരുന്നു. റോഡിലൂടെ പോയ വാഹനക്കാര്‍ തീ കത്തുന്നത് കണ്ട് ബഹളം വെച്ചതിനാല്‍ നാട്ടുകാര്‍ ഓടിയെത്തി തീയണച്ചു. ഗ്യാസ് വെല്‍ഡിങ് ഉള്ളതിനാല്‍ മൂന്നില്‍ പരം സിലിണ്ടറുകള്‍ വര്‍ക്ക്‌ഷോപ്പിനുള്ളില്‍ ഉണ്ടായിരുന്നു. എറിഞ്ഞ ബോംബ് പൊട്ടുകയോ തീ പടരുകയോ ചെയ്തിരുന്നെങ്കില്‍ വന്‍ നാശം സംഭവിക്കുമായിരുന്നു. സംഭവമറിഞ്ഞ് പേരാമ്പ്രയില്‍നിന്നും പോലീസും വടകരയില്‍ നിന്നും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തുകയും  വര്‍ക്ക്‌ഷോപ്പിനുള്ളില്‍ നിന്നും പൊട്ടാത്ത നിലയില്‍ രണ്ട് സ്റ്റീല്‍ ബോംബും കണ്ടെടുക്കുകയും ചെയ്തു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read