പേരാമ്പ്ര ബീവറേജസ് ഔട്ട്ലെറ്റിലെ 13 ലക്ഷം രൂപയേക്കാള്‍ കള്ളമ്മാര്‍ക്ക് വലുത് മദ്യ കുപ്പികള്‍

By | Saturday December 24th, 2016

SHARE NEWS

പേരാമ്പ്ര:  പേരാമ്പ്ര ബീവറേജസ് ഔട്ട്ലെറ്റില്‍ മൂന്നാം തവണയും മോഷണം . ഇത്തവണ മോഷണം പോയത് 9300 രൂപയുടെ മദ്യം. വ്യാഴാഴ്ചയാണ് മോഷണം നടന്നത്. ഓഫീസില്‍ പതിമൂന്ന് ലക്ഷം രൂപ സൂക്ഷിച്ചിരുന്നു. എന്നാല്‍ ഇത് നഷ്ടപ്പെട്ടിട്ടില്ലെന്ന്‍ ജീവനക്കാര്‍ പറഞ്ഞു.

 ബീവറേജസ് കോര്‍പ്പറേഷന്റെ പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്തെ ഷോപ്പില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.  പുലര്‍ച്ചെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറിയ കള്ളന്‍ ഷെല്‍ഫില്‍ സൂക്ഷിച്ച മദ്യം കവരുകയായിരുന്നു.. കഴിഞ്ഞ 14ന് മോഷണശ്രമത്തിന്റെ ഭാഗമായി പൂട്ട് പൊളിച്ചെങ്കിലും ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. ആറ് മാസം മുന്‍പും  മോഷണ ശ്രമമുണ്ടായിരുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ സ്റ്റേഷനറി കടയിലും പൂട്ട് തകര്‍ത്ത് മോഷണം നടത്തിയിട്ടുണ്ട്.ഇവിടെ നിന്ന് 190 രൂപയുംസിഗരറ്റുകളും  രണ്ടു കുപ്പി വെള്ളവുമാണ് മോഷണം പോയത്. പൂട്ടുപൊളിക്കാന്‍ ഉപയോഗിച്ച ചുറ്റികയും ഉളിയും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read