പേരോട് -പാറക്കടവ് റോഡിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താതെ

By news desk | Friday October 27th, 2017

SHARE NEWS

നാദാപുരം: പേരാട് -പാറക്കടവ് റോഡിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താതെ നീളുന്നു. നിര്‍ദ്ദിഷ്ട കണ്ണൂര്‍ എയര്‍പോര്‍ട്ട് റോഡും കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ തമ്മില്‍ ബന്ധിക്കുന്നതുമായ പേരാട് -പാറക്കടവ് റോഡ് നിര്‍മ്മണം ഇപ്പോഴും പാതിവഴില്‍ തന്നെയാണ്. എയര്‍ പോര്‍ട്ട് റോഡിന്റെ ഭാഗമായി വീതി കൂട്ടി നവീകരണം തുടങ്ങിയപ്പോഴാണ് റോഡിന്റെ ശനി ദിശ തുടങ്ങിയത്. നിര്‍മ്മാണം പാതിവഴിയിലെത്തിയപ്പോള്‍ മുടവന്തേരി ഭാഗത്ത് ഒരു വിഭാഗം ഭൂഉടമകള്‍ എതിര്‍പ്പുമായി രംഗത്ത് വരികയായിരുന്നു. തദ്ദേശ ഭരണ സമിതികള്‍ ഒത്തുതീര്‍പ്പുമായി രംഗത്ത് ഇറങ്ങിയതിനെ തുടര്‍ന്ന് ചിലര്‍ ഭൂമി വിട്ട് നല്‍കി.

എന്നാല്‍ ചുരുക്കം  ചിലര്‍ ഭൂമി വിട്ട് നല്‍കയില്ല. ഇതേ തുടര്‍ന്ന് വീതി കൂട്ടാതെ ടാര്‍ ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ നേരത്തെ പൊന്നു വിലക്കുള്ള  ഭൂമി നല്‍കിയവര്‍ നിര്‍മ്മാണം തടസ്സപ്പെടുത്തി. പിന്നെ ചര്‍ച്ചകളോട് ചര്‍ച്ചയായി. ഇവയൊന്നു ഫലവത്തായില്ലെന്നും മാത്രമല്ല. പ്രതികൂലഫലമാണ് ഉണ്ടാക്കിയത്.

ഏറ്റവും ഒടുവിലായി പാറക്കടവില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഈ യോഗത്തില്‍ റവന്യു അധികാരികളോ ഉയര്‍ന്ന ഉദ്യോഗസ്ഥരോ പങ്കെടുത്തുരുന്നില്ല. പുതുതായി ചാര്‍ജ്ജ്് എടുത്ത പിഡ്ബ്യുഡി അസി എഞ്ചിനീയര്‍ യോഗത്തിന് എത്തിയെങ്കിലും അദ്ദേഹവും വിഷയം പഠിക്കാതെയാണ് യോഗത്തിനെത്തിയത്.

തൂണേരിയില്‍ വീണ്ടും യോഗം ചേരുമെന്ന് പറഞ്ഞാണ് കൈയാങ്കളിയില്‍ അവസാനിച്ച യോഗത്തില്‍ നിന്ന് അധികൃതര്‍ തടി തപ്പിയത്. നേരത്തെ നടന്ന സമരങ്ങളില്‍ ജില്ലാ ഭരണകൂടം ശ്രദ്ധ പതിഞ്ഞെന്ന് പ്രചരിപ്പിക്കപ്പെട്ടെങ്കിലും വിഷയത്തിന്റെ ഗൗരവം കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ അറിയില്ലെന്നാണ് സൂചന.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read