കി​ണ​റ്റി​ൽ വീ​ണ കാ​ട്ടു​പ​ന്നി​യെ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ ര​ക്ഷ​പ്പെ​ടു​ത്തി

By | Friday January 12th, 2018

SHARE NEWS

നാ​ദാ​പു​രം: ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ കി​ണ​റ്റി​ൽ വീ​ണ കാ​ട്ടു​പ​ന്നി​യെ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ ര​ക്ഷ​പ്പെ​ടു​ത്തി. പു​റ​മേ​രി ടൗ​ണി​ന് സമീപ​ത്തെ മ​ഠ​ത്തി​ൽ പ​റ​മ്പി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ കി​ണറ്റിലാ​ണ് കാ​ട്ടു​പ​ന്നി വി​ണ​ത്.

അ​യ​ൽ വീ​ട്ടി​ലെ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ അ​ജ്ഞാ​ത ജീ​വി പ​റ​മ്പി​ലൂ​ടെ ഓ​ടു​ന്ന​ത് ക​ണ്ടി​രു​ന്നു. അ​തി​ന് ശേ​ഷ​മാ​ണ് കി​ണ​റി​ൽ നി​ന്ന് ക​ര​ച്ചി​ൽ കേ​ട്ട​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​രാ​ണ് കി​ണ​റി​ൽ വീ​ണ​ത് കാ​ട്ടു​പ​ന്നി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. നാ​ട്ടു​കാ​ർ വ​ടം കെ​ട്ടി പു​റ​ത്തേ​ക്ക് എ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​ന്നി അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ശ്ര​മം ഉ​പേ​ക്ഷി​ച്ചു.  വ്യാ​ഴാ​ഴ്ച്ച രാ​വി​ലെ ഒ​മ്പ​തി​നാ​ണ് സം​ഭ​വം.

ഏറെ നീണ്ട  പരിശ്രമത്തിനൊടുവില്‍ , വൈകുനേരം  താ​മ​ര​ശേ​രി വ​നം വ​കു​പ്പി​ലെ റാ​പ്പി​ഡ് റ​സ്പോ​ൺ​സ് ടീം കൂ​ടു​മാ​യി സ്ഥ​ല​ത്തെ​ത്തി പ​ന്നി​യെ ക​യ​റു കൊ​ണ്ട് കു​രു​ക്കി​ട്ട് റോ​പ്പ് വ​ഴി പു​റ​ത്തെ​ത്തി​ച്ച് കൂ​ട്ടി​ല​ട​യ്ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം വ​ന​ത്തി​ലേ​ക്ക് തു​റ​ന്ന് വി​ടു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read