വാണിമേല്‍പ്പാലംമുതല്‍ പുതുക്കയംവരെ പൈപ്പിടുന്ന സ്ഥലങ്ങള്‍ പരിശോധന നടത്തി

By | Thursday April 12th, 2018

SHARE NEWS

നാദാപുരം: വേനല്‍ കനത്തതോടെ  രൂക്ഷമായ വാണിമേലില്‍ കുടിവെള്ള പൈപ്പിടുന്ന സ്ഥലങ്ങളെ കുറിച്ച് അറിയാന്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.പാക്കോയി കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് പൈപ്പിടുന്നത്. വാണിമേല്‍പ്പാലംമുതല്‍ പുതുക്കയംവരെയുള്ള ഭാഗങ്ങളാണ് പരിശോധിച്ചത്.

ഇവിടെ റോഡു വെട്ടിപ്പൊളിക്കാതെ എങ്ങനെ പൈപ്പിടാമെന്നതാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. നിലവില്‍ ഭൂമിവാതുക്കല്‍ ടൗണില്‍ നേരത്തേയുള്ള റോഡ് നവീകരണത്തിനിടെ
പുതിയ പൈപ്പുകള്‍ സ്ഥാപിച്ചിരുന്നു. ചില സ്ഥലങ്ങളില്‍ മാത്രമാണ് റോഡ് വെട്ടിപ്പൊളിക്കേണ്ടതുള്ളൂവെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതിന് 14 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിന് അടച്ചിട്ടുണ്ട്. പരിശോധനയ്ക്ക് വാട്ടര്‍ അതോറിറ്റി എ.എക്‌സി. പത്മനാഭന്‍, എ.ഇ.സി. ഗീരീഷ്, കര്‍മസമിതി ഭാരവാഹികളായ എന്‍.കെ. മൂസ്സ, ടി.പി. കുമാരന്‍, ടി.പി. സൂപ്പി, ജലീല്‍ ചാലക്കണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16