പി.കെ.പാറക്കടവിന്റെ ചെറുകഥകൾ സിനിമയാവുന്നു

By | Saturday August 11th, 2018

SHARE NEWS


നാദാപുരം:  ചെറുകഥകളുടെ രജാവും കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാര ജേതാവുമായ പി കെ പാറക്കടവിന്റെ “ചെറിയ കഥകൾ വലിയ സിനിമയാവുന്നു”.
” തിയറ്റർ ” എന്ന് പേരിട്ട ചിത്രം സിനിമാട്ടോ ഗ്രാഫറായ നഹിയാൻ ആണ് സംവിധാനം ചെയ്യുന്നത്.റിമംബർ സിനിമാസിന്റെ ബാനറിൽ പ്രമോദ് കോട്ടപ്പള്ളി നിർമ്മാണം നിർവഹിക്കുന്ന ചിത്രത്തിന് സുനിൽ ശങ്കറാണ് തിരക്കഥയൊരുക്കുന്നത്.
പി കെ പാറക്കടവിന്റെ തിരഞ്ഞെടുത്ത കഥക ൾ എന്ന പുസ്തകത്തിലെ മുപ്പതോളം കഥകൾ കോർത്തിണക്കി തയ്യാറാക്കിയ ഒരു മുഴുനീള ഓഫ് ബീറ്റ്സിനിമയായിരിക്കും “തിയറ്റർ”.
ആർട്ടിസ്റ്റ് കാസ്റ്റിംഗ് നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തിൽ മലയാള സിനിമയിലെ രംഗത്തുള്ളവർക്ക് പുറമെസാമൂഹിക സാംസ്കാരിക മേഖലയിലുള്ളവരും പുതുമുഖങ്ങളുമടക്കം നൂറോളം കഥാപാത്രങ്ങൾ അണിനിരക്കുന്ന ചിത്രം ഒക്ടോബർ പകുതിയോടെ ചിത്രീകരണമാരമ്പിക്കും.
ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായിട്ടാണ് മുപ്പത് ചെറുകഥകൾ ഒരു സിനിമയാകുന്നത് എന്ന പ്രത്യേകതയുംതിയറ്ററിനുണ്ട്.
സംവിധായകൻ നഹിയാൻ , നിർമാതാവ് പ്രമോദ് കോട്ടപ്പള്ളി , തിരക്കഥാകൃത്ത് സുനിൽ ശങ്കർ എന്നിവർ ചേർന്ന് മീറ്റ് ദ പ്രസ്ലിലൂടെയാണ് മാധ്യമങ്ങളെ അറിയിച്ചത്.

English summary
hai
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read