അഭിനയ മികവില്‍ പെണ്‍ കരുത്ത് ; ടിഐഎം ഗേള്‍സ് ശാസ്ത്ര നാടകത്തിന് ഒന്നാമത്

By | Thursday October 19th, 2017

SHARE NEWS

നാദാപുരം: ശുചിത്വം പ്രമേയമാക്കി നാദാപുരം ടി.ഐ.എം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ശാസ്ത്ര നാടകത്തിന് ഒന്നാം സ്ഥാനം. പേരോട് സ്‌കൂളില്‍ നടന്ന സബ് ജില്ലാ ശാസ്ത്ര മേളയിലാണ് ആണ്‍ കുട്ടികളെ പിന്നിലാക്കി പെണ്‍ കരുത്ത്  അഭിനയ പാടവം തെളിയിച്ചത്. നാടും നഗരവും സര്‍വത്ര മാലിന്യത്തില്‍ വീര്‍പ്പു മുട്ടുന്നതിനിടയില്‍ ഇതിനെതിരെ ശക്തമായ സന്ദേശമാണ് നാടകത്തില്‍ അവതരിപ്പിച്ചത്.

സാമിയ കെ വിയുടെ നേതൃത്വത്തിലുള്ള നാടക ടീം അഭിനയ മികവിനാല്‍  ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി.ശിവാനി ചന്ദ്രന്‍,കൃഷ്ണേന്ദു,ദേവ നന്ദന,ഷാനി,,സരിഷ്മ,നന്ദന,സനഹ എന്നിവരും നാടകത്തില്‍ വേഷമിട്ടു. ജേതാക്കളെ സ്‌കൂള്‍ സ്റ്റാഫ്,പി,ടി.എ ,മാനേജ്മെന്റ് യോഗം അഭിനന്ദിച്ചു.ഹെഡ് മാസ്റ്റര്‍ ഇ .സിദ്ദിഖ് അധ്യക്ഷത വഹിച്ചു.വി .സി.ഇഖ്ബാല്‍ ,മുഹമ്മദ് ബംഗ്ലത്ത്,നാസര്‍ എടച്ചേരി,പി .മുനീര്‍,എന്‍.കെ അബ്ദുല്‍ സലിം,മണ്ടോടി ബഷീര്‍,കെ .മുനീര്‍ കെ,വി,സുബൈദ ടീച്ചര്‍ സംസാരിച്ചു.

ഉപജില്ലാ സയന്‍സ് സെമിനാറില്‍ ടി.ഐ.എം.സ്‌കൂളിലെ സഅദിയ സലിം ,സി.വി.രാമന്‍ പ്രബന്ധ രചന മത്സരത്തില്‍ ഷഹാന പൂലത്ത് എന്നിവര്‍ ഒന്നാം സ്ഥാനം നേടി ജില്ലാ തല മത്സരത്തിന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read