തന്നെ ആരും പ്രലോഭിപ്പിച്ചിട്ടില്ല; ജോലി തേടിയാണ് റിസോര്‍ട്ടിലെത്തിയതെന്ന് ചാന്ദിനി

By | Friday June 30th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

നാദാപുരം: ആവോലത്ത് നിന്ന് ആറ് ദിവസം മുമ്പ് കാണാതായ അമ്മയെയും മകളെയും പൊലീസ് സംഘം നാദാപുരത്തെത്തിച്ചു. എന്നാല്‍  തന്നെ ആരും പ്രലോഭിപ്പിച്ച് കൊണ്ട് പോയതല്ലെന്നും. സ്വന്തം ഇഷ്ടപ്രകാരം ജോലി തേടി റിസോര്‍ട്ടില്‍ എത്തിയതാണെന്നും ചാന്ദിനി പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചാന്ദിനി തന്റെ ഒന്‍പതു വയസ്സുള്ള മകള്‍ ദേവിനയുമായി നാദാപുരത്തേക്കെന്നു പറഞ്ഞു പോയത്. എന്നാല്‍ രാത്രിയായിട്ടും അവര്‍ തിരിച്ചു വരാത്തതിനെത്തുടര്‍ന്നു അച്ഛന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇവരെ വയനാട് വെള്ളമുണ്ടയ്ക്ക് അടുത്തുള്ള ഒരു റിസോര്‍ട്ടില്‍ വെച്ച് സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച രാത്രിയോടെ കണ്ടെത്തുകയായിരുന്നു. ഉച്ചയോടെ നാദാപുരത്തുനിന്നു പോലീസ് സംഘവും ചാന്ദിനിയുടെ ഒരു ബന്ധുവും എത്തീ കൂട്ടിക്കൊണ്ടു വരികയായിരുന്നു.  സംഭവത്തില്‍ ചാന്ദിനിയുടെ സുഹൃത്തായ  വെള്ളൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇയാള്‍ക്കെതിരെ ചാന്ദിനി പരാതി പറയാത്തതിനെ തുടര്‍ന്ന് വിട്ടയച്ചു.

ചാന്ദിനിയെയും മകളെയും ഉടന്‍ നാദാപുരം ഒന്നാം മജിസ്ട്രെട്റ്റ് മുന്‍പാകെ ഹാജരാക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്കിയ എസ് ഐ സുരേന്ദ്രന്‍ പറഞ്ഞു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read