കോണ്‍ഗ്രസ് നേതാവിന്‍റെ സ്തൂപം ഉദ്ഘാടന ദിവസം തകര്‍ത്തു; പോലീസ് അന്വേഷണം തുടങ്ങി

By | Wednesday June 22nd, 2016

SHARE NEWS

aവടകര: കോണ്‍ഗ്രസ് നേതാവും വാഗ്മിയുമായ പൊന്നാറത്ത് ബാലകൃഷ്ണന്റെ സ്മരണയ്ക്കായിനിര്‍മിച്ച സ്തൂപം ഉദ്ഘാടനദിവസം തകര്‍ത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.സ്തൂപവും സമീപത്തുണ്ടായിരുന്ന കൊടിമരവും നശിപ്പിച്ചു. പൊന്നാറത്തിന്റെ ആറാം ചരമവാര്‍ഷികദിനമായ തിങ്കളാഴ്ച രാവിലെയാണ് സ്തൂപം ഉദ്ഘാടനം ചെയ്തത്. വാഹനത്തില്‍ കയര്‍ കെട്ടി വലിച്ചാണ് സ്തൂപം തകര്‍ത്തതെന്ന് സംശയിക്കുന്നു. വില്ല്യാപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയാണ് മേമുണ്ട-കീഴല്‍ മുക്ക് റോഡില്‍ പൊന്നാറത്ത് ബാലകൃഷ്ണന്റെ വീട്ടിലേക്ക് തിരിയുന്ന റോഡിനു സമീപത്തായി സ്തൂപം നിര്‍മിച്ചത്. പൊന്നാറത്തിന്റെ പേരിലുള്ള സ്തൂപം തകര്‍ത്ത സംഭവം സാംസ്‌കാരിക കേരളത്തിനുതന്നെ നാണക്കേടാണെന്ന് കോണ്‍ഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read