നാദാപുരം കോളജിലെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ വിവാദമാകുന്നു

By | Friday August 11th, 2017

SHARE NEWS

നാദാപുരം: നാദാപുരം കോളജിലെ തിരഞ്ഞെടുപ്പ് പോസ്റ്റര്‍ വിവാദമാകുന്നു.

തിരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ നിന്നും പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഒഴിവാക്കിയ സംഭവാണ് വിവാദത്തിന് വഴിയൊരുക്കിയത്. പോസ്റ്ററുകളില്‍ പെണ്‍കുട്ടികളുടെ മുഖമില്ലാതെയാണ് പോസ്റ്റര്‍ തയ്യാറാക്കിയിരുന്നത്.

ഒമ്പത് പെണ്‍കുട്ടികളും പന്ത്രണ്ട് ആണ്‍കുട്ടികളുമാണ് വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിച്ചിരുന്നത്.

ആണ്‍കുട്ടികളുടെയെല്ലാം പേരുകള്‍ക്കൊപ്പം അവരുടെയെല്ലാം ചിത്രങ്ങള്‍ തന്നെയാണ് നല്‍കിയിട്ടുണ്ടായിരുന്നു.

വിവേചന രഹിതമായ വിദ്യാഭ്യാസവും വിദ്യാര്‍ത്ഥി സൗഹൃദ കലാലയവും എന്ന മുദ്രാവാക്യത്തോടെയുള്ള പോസ്റ്ററിലാണ് പെണ്‍കുട്ടികള്‍ക്ക് മുഖമില്ലാത്തതെന്നതാണ് ശ്രദ്ധേയം.

എംഎസ്എഫിന്റെ വനിതാ സ്ഥാനാര്‍ത്ഥികളുടെ ചിത്രമാണ് പോസ്റ്ററുകളില്‍ നിന്നും ഒഴിവാക്കിയതാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

 

നാദാപുരം എംഇടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ പോസ്റ്ററുകളാണ് വിവാദത്തിലായിരിക്കുന്നത്. വിവേചന രഹിതമെന്നാണ് പറയുന്നതെങ്കിലും മുസ്‌ലിം പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ക്ക് പകരം പര്‍ദ്ദയുടെ രേഖാചിത്രവും ഹിന്ദുവായ ഒരു പെണ്‍കുട്ടിയുടെ ചിത്രത്തിന് പകരം മുടിയുടെ രേഖാചിത്രവുമാണ് വരച്ചു ചേര്‍ത്തിരിക്കുന്നത്.

അതേസമയം, കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ ക്യാമ്പസുകളിലും ഇത്തരത്തില്‍ പെണ്‍കുട്ടികളുടെ മുഖം മറച്ചാണ് നല്‍കിയിരിക്കുന്നതെന്ന് ആരോപണമുണ്ട്. കഴിഞ്ഞവര്‍ഷവും എംഎസ്എഫ് തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ക്ക് പകരം പര്‍ദ്ദയുടെ ചിത്രം വരച്ചു ചേര്‍ത്തിരുന്നത് വിവാദമായിരുന്നു.

 

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read