പ്രവാസത്തിന്റെ നേര്‍ സാക്ഷ്യവുമായി ‘പ്രവാസ പൂര്‍ണ്ണിമ”

By NEWS DESK | Monday December 18th, 2017

SHARE NEWS

നാദാപുരം: കേരള പ്രവാസി സംഘം നാദാപുരം ഏരിയ കമ്മിറ്റി സംഘടനയുടെ 15 ാം വാര്‍ഷികം വിപുലമായി ആഘോഷിക്കും. ഇതിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. പയന്തോങ്ങില്‍ ചേര്‍ന്ന സ്വഗത സംഘം രൂപീകരണയോഗം വി.പി.കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കബീര്‍ സലാല, കെ ടി. കെ.ഭാസ്‌കരന്‍ , പീതാംബരന്‍ മാസ്‌ററര്‍ എന്നിവര്‍ സംസാരിച്ചു. ടി.കെ.കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
കഴിഞ്ഞകാല പ്രവര്‍ത്തനങളും, പ്രവാസി സമരമുഖങളും ഉള്‍ക്കൊള്ളിച്ച് ” പ്രവാസ പൂര്‍ണ്ണിമ” എന്ന പേരില്‍ സുവനീര്‍ പ്രസിദ്ധീകരിക്കുവാനും തീരുമാനിച്ചു. ജനുവരി രണ്ടാം വാരത്തില്‍ നടക്കുന്ന വാര്‍ഷികാഘോഷ പരിപാടികള്‍ വിജയിപ്പിക്കുന്നതിന്നായി വിവിധ സബ്കമ്മിറ്റികള്‍ക്ക് യോഗം രുപം കൊടുത്തു. പ്രവാസികുടുംബങ്ങള്‍ നേതൃത്ത്വം നല്‍കുന്ന കലാപരിപാടികള്‍ക്ക് പുറമെ കവിത ചെറുകഥാമത്സരങളും,വനിതകളുടെ കബവലി, മ്യൂസിക്കല്‍ ചെയര്‍,ക്വിസ് മത്സരം എന്നിവയും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഫോണ്‍: 9946680862

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read