കാണാതായ പ്രമുഖ പ്രവാസി ബിസിനസുകാരനെ ഭാര്യയും മകനും കൊന്ന് പുഴയില്‍ ഒഴുക്കി

By | Monday August 8th, 2016

SHARE NEWS

bhaskar shettiമംഗലാപുരം: ഒരാഴ്ചയായി കാണാതായ സൗദി അറേബ്യയിലെ പ്രമുഖ പ്രവാസി ബിസിനസുകാരനെ ഭാര്യയും മകനും ചേര്‍ന്ന് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സൗദിയില്‍ ബിസിനസ് നടത്തിയിരുന്ന ഭാസ്ക്കര്‍ ഷെട്ടിയെന്ന 53കാരനെയാണ് ഭാര്യയും മകനും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച്‌ ചാമ്പലാക്കി ചാക്കില്‍ കെട്ടി പുഴയില്‍ ഒഴുക്കിയത്.

സൗദിയില്‍ ബിസിനസ് നടത്തുന്ന ഭാസ്കര്‍ ഷെട്ടി ഉഡുപ്പിയിലെ ഹോട്ടല്‍ ദുര്‍ഗ ഇന്റര്‍നാഷണലിന്റെ ഉടമയാണ്. കഴിഞ്ഞ ആഴ്ച്ചയാണ് ഭാസ്ക്കര്‍ ഷെട്ടിയെ കാണാതാകുന്നത്.തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയും മകനും ഇയാളെ കൊലപ്പെടുത്തിയതായി വ്യക്തമായത്. കൊലപാതകക്കുറ്റത്തിന് ഭാസ്കറിന്റെ ഭാര്യ രാജേശ്വരി, മകനും ബോഡി ബില്‍ഡറുമായ നവനീത് ഷെട്ടി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കുറ്റം സമ്മതിച്ചതായാണ് വിവരം.

സൗദിയിലേക്ക് പോകുന്നതിന്റെ തലേ ദിവസമാണ് ഭാസ്കര്‍ ഷെട്ടി കൊല്ലപ്പെട്ടത്.ഉടുപ്പിയിലെ ഹോട്ടല്‍ നടത്തിയിരുന്ന ഭാര്യ രാജേശ്വരിയും ഭാസ്കര്‍ ഷെട്ടിയും തമ്മില്‍ ഹോട്ടലിലെ സാമ്പത്തിക ക്രമക്കേടുകളെ പറ്റി തര്‍ക്കമുണ്ടായിരുന്നു. ഹോട്ടലിന്റെ കണക്കുകള്‍ ഇവര്‍ ഭാസ്കര്‍ ഷെട്ടിയെ കാണിക്കാത്തതും ഇരുവരും തമ്മിലുള്ള പ്രശ്നം വഷളാക്കി.കണക്കുകള്‍ ഭാസ്കര്‍ ഷെട്ടി ചോദ്യം ചെയ്തതോടെ മകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊല്ലാന്‍ രാജേശ്വരി തീരുമാനിക്കുകയായിരുന്നു.

ജൂലൈ 28 നാണ് ഭാസ്കറിനെ കാണാതായത്.മകന്റെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ഭാസ്ക്കറിന്റെ മാതാവ് ഗുലാബി ഷെട്ടി മണിപ്പാല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. നിരഞ്ജന ഭട്ട് എന്ന രാജേശ്വരിയുടെ സുഹൃത്തായ പൂജാരിയും മകനെയും രാജെശ്വരിയെയും ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ സഹായിച്ചു.വീട്ടില്‍ വെച്ച് ഭാസ്കറിനെ വധിച്ച ശേഷം മൃതദേഹം കാര്‍ക്കാളയിലെ കുഗ്രാമത്തിലെത്തിച്ച്‌ കത്തിച്ച്‌ ചാമ്പലാക്കി ചാക്കില്‍ കെട്ടി പുഴയില്‍ ഒഴുക്കുകയായിരുന്നു.

Tags:
English summary
hai
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read