കെ.എസ് ബിമല്‍ സാംസ്‌കാരിക ഗ്രാമം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രവാസി കൂട്ടായ്മയും

By | Monday January 8th, 2018

SHARE NEWS

നാദാപുരം : കെ.എസ്ബിമല്‍ സാംസ്‌കാരിക ഗ്രാമം നിര്‍മ്മാണ ഫണ്ടിലേക്ക് ബഹറിനിലെ സുഹൃത്തുക്കള്‍ സമാഹരിച്ച സംഖ്യ സാംസ്‌കാരിക ഗ്രാമം നിര്‍മ്മാണ കമ്മിറ്റിക്ക് കൈമാറി. എടച്ചേരി ,വേങ്ങോളി മാഹി കനാലിന് സമീപത്തുള്ള സാംസ്‌കാരിക ഗ്രാമത്തില്‍ വച്ച് നടന്ന ചടങ്ങിലാണ് ഫണ്ട് കൈമാറിയത്. പ്രശസ്ത ഗസല്‍ ഗായകന്‍ ഷഹബാസ് അമന്റെ ഗസല്‍ നൈറ്റ് നടത്തിയാണ് ബഹ്റനിലെ സുഹൃത്തുക്കള്‍ ഫണ്ട് സമാഹരിച്ചത്. ഗസല്‍ നൈറ്റിന്റെ കണ്‍വീനര്‍ വത്സരാജില്‍ നിന്നു ബിമലിന്റെ പിതാവ് കേളപ്പന്‍ നിര്‍മ്മാണ കമ്മിറ്റിക്ക് വേണ്ടി ഫണ്ട് ഏറ്റുവാങ്ങി. ചടങ്ങില്‍ സംസ്ഥാന കേരളോത്സവത്തില്‍ വള്ളം കളിപ്പാട്ടില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആഗ് തിയേറ്റര്‍ ആര്‍ട്സ് എടച്ചേരിയിലെ കലാകാരന്‍മാരെ അനുമോദിച്ചു . സാംസ്‌കാരിക ഗ്രാമം നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ കെ.പി ചന്ദ്രന്റെ അധ്യക്ഷതയാല്‍ നടന്ന പരിപാടിയില്‍ വത്സരാജ്, ടി.പി ഗിരീഷ്, വാര്‍ഡ് മെമ്പര്‍മാരായ മഹിജ, മോട്ടി ലാല്‍, എം പി അനീഷ്, സത്യന്‍ വി.കെ, എസ്.പി ജനാര്‍ദ്ദനന്‍, അഡ്വ. എം.സിജു, എന്നിവര്‍ സംസാരിച്ചു. പ്രവാസി സുഹൃത്തുക്കള്‍ക്കുള്ള ഉപഹാരം നിര്‍മ്മാണ കമ്മിറ്റി ട്രഷറര്‍ പി.വിനോദ് കുമാറും, ആഗ് കലാകാരന്‍മാര്‍ക്കുള്ള ഉപഹാരം മുഹമ്മദ് സലീമും സമര്‍പ്പിച്ചു.

.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16