പ്രവാസികളെ നോട്ടമിട്ട് കള്ളപ്പണക്കാര്‍; 2500 ദിര്‍ഹത്തിന് 1 ലക്ഷം രൂപ

By | Friday November 18th, 2016

SHARE NEWS

moneyദുബായ്: പ്രവാസികളെ നോട്ടമിട്ട് കള്ളപ്പണക്കാര്‍. 2500 ദിര്‍ഹം നല്‍കിയാല്‍ നാട്ടില്‍ ഒരു ലക്ഷം എത്തിക്കും. ഇന്ത്യയില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ റദ്ദാക്കിയതോടെ യാണ് കള്ളപ്പണ ലോബികള്‍ പുതിയ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയത്. മാതൃഭുമിയാണ് വാര്‍ത്ത പുറത്തുവിട്ടത്.

വലിയ കറന്‍സിനോട്ടുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് അങ്കലാപ്പിലായ കുഴല്‍പ്പണസംഘങ്ങള്‍, കണക്കില്‍പ്പെടാത്ത പണം കൈയില്‍നിന്ന് ഒഴിവാക്കാനാണ് പുതിയ തന്ത്രം സ്വീകരിച്ചിരിക്കുന്നത്. രണ്ടുമാസത്തേക്കുമാത്രമേ ഈ സൗകര്യം ഉണ്ടാവുകയുള്ളൂ എന്ന മുന്നറിയിപ്പുമായി സാധാരണക്കാരായ പ്രവാസികളെ അവര്‍ മോഹിപ്പിക്കുന്നു. അമ്പത് ലക്ഷം രൂപയ്ക്ക് സമാനമായ ദിര്‍ഹം നല്‍കിയാല്‍ നാട്ടില്‍ ഒരുകോടി രൂപ നല്‍കാമെന്ന ഓഫറുമായി വന്‍കിടക്കാരും രംഗത്തുണ്ട്.

സാധാരണഗതിയില്‍ യു.എ.ഇ.യില്‍നിന്ന് ശരാശരി 5500 ദിര്‍ഹം നാട്ടിലേക്ക് അയച്ചാല്‍ ബാങ്കില്‍ ഒരുലക്ഷം രൂപയായി എത്തും. എന്നാല്‍, അതിന്റെ പാതി നല്‍കിയാല്‍പോലും ഒരുലക്ഷം വീട്ടിലെത്തിക്കാമെന്ന വാഗ്ദാനവുമായി നിരവധി സംഘങ്ങളാണ് ഗള്‍ഫ് നാടുകളില്‍ വലവിരിച്ചിരിക്കുന്നത്. റദ്ദാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായിട്ടായിരിക്കും ഇത് നല്‍കുന്നതെന്ന വ്യവസ്ഥയുമുണ്ട്. ഇടപാടില്‍ ഏര്‍പ്പെടുന്നവരുടെ യുക്തംപോലെ ഇത് ബാങ്കുകളില്‍നിന്ന് മാറ്റിയെടുക്കാനാവുമെന്നും അവര്‍ ഉറപ്പുനല്‍കുന്നു. ഡിസംബര്‍ 30-വരെ അതിനുള്ള സമയമുള്ളതിനാല്‍ വീട്ടിലെ മറ്റ് അംഗങ്ങളെക്കൊണ്ടോ നാട്ടിലെ കാര്യമായ വരുമാനമില്ലാത്തവരെ നിയോഗിച്ചോ ഘട്ടംഘട്ടമായി ഇത് മാറ്റിയെടുക്കാനാണ് അവര്‍ നല്‍കുന്ന ഉപദേശം.

   യു.എ.ഇ.യില്‍മാത്രം 28 ലക്ഷത്തോളം ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക് . ഇവരുടെ പക്കല്‍ ശരാശരി ആയിരം രൂപയാണെങ്കില്‍പോലും ചുരുങ്ങിയത് 282 കോടി രൂപ ഇപ്പോള്‍ യു.എ.ഇ.യില്‍ ഉണ്ടാവാം. ഈ തുക ഇതിലും കൂടുതലവാനേ സാധ്യതയുള്ളൂ. ഈ തുക എങ്ങനെ മാറ്റിയെടുക്കുമെന്ന ആശങ്കയിലാണ് പ്രവാസികള്‍. കുറേപ്പേര്‍ ഇത് മാറ്റിയെടുക്കാനായി നാട്ടില്‍ പോകുന്നവരെ ഏല്പിക്കുന്നുണ്ട്. ഡിസംബര്‍ 30-വരെ ആരെയെങ്കിലും ചുമതലപ്പെടുത്തി ഇവ നാട്ടില്‍നിന്ന് മാറ്റിയെടുക്കാനാവുമെന്നും അതിന് കഴിയാത്തവര്‍ക്ക് പിന്നീട് റിസര്‍വ് ബാങ്കില്‍നിന്ന് മാറ്റാനാവുമെന്നുമാണ് ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read