ഹോങ്കോങ്ങില്‍ വിജയക്കൊടി പാറിക്കാന്‍ വിലങ്ങാട് സ്വദേശിനി പ്രിയ

By | Friday August 11th, 2017

SHARE NEWS

നാദാപുരം; ഹോങ്കോങ്ങില്‍ വിജയക്കൊടി പാറിക്കാന്‍ വിലങ്ങാട് സ്വദേശിനി പ്രിയ. സപ്തംബര്‍ രണ്ടു മുതല്‍ ഏഴു വരെ ഹോങ്കോങ്ങില്‍ നടക്കുന്ന ഏഷ്യന്‍ വനിതാ ബേസ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ 20 അംഗ ടീമില്‍ ഏക മലയാളിയാണ് പ്രിയ. ആദിവാസി കോളനിയിലെ പ്രിയയില്‍ വന്‍ പ്രതീക്ഷയാണ് രാജ്യം കാത്തിരിക്കുന്നത്.

സെക്കന്‍ഡ് ഫേസ്പരിശീലനം ജൂലായ് 22മുതല്‍ ഭുവനേശ്വറിലെ കേ.ഐ ഐടി സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായി. ഈ മാസം പതിനഞ്ചു മുതല്‍ മുപ്പതു വരെഡല്‍ഹിയില്‍ നടക്കുന്ന മൂന്നാം ഘട്ട പരിശീലനത്തില്‍ അവസാന ഘട്ട പരിശീലനത്തോടെ ഹോങ്കോങ്ങിലേക്കുള്ള മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രിയയും സംഘവും അടുത്തമാസം ആദ്യവാരംപുറപ്പെടും. ഇത് വരെ നടന്ന മത്സരങ്ങളിലെ ടീമിന്റെ പ്രകടനം മത്സരത്തില്‍ മെഡല്‍ പ്രതീക്ഷയാണ് ഇന്ത്യന്‍ പരിശീലന ക്യാമ്പിന് നല്‍കുന്നത്.

ബേസ്‌ബോള്‍ ദേശീയ കോച്ച് ആയ ദീപക് നായ്കിന്റെ കീഴിലാണ് പരിശീലനം. നേരത്തെ പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആവശ്യമായ പണം കൈയില്‍ ഇല്ലാത്തതിനാല്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് പണം സ്വരൂപിച്ചാണ് പരിശീലനത്തില്‍ പങ്കെടുത്തത്.

വെള്ളിയാഴ്ച ഭുവനേശ്വറില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി പ്രിയ്യ നാട്ടില്‍ തിരിച്ചെത്തും. പത്ര വാര്‍ത്തയെ തുടര്‍ന്ന് മന്ത്രി എ .കെ ബാലന്റെ ഓഫീസ് അടിയന്തിര സഹായം നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും ഇതുവരെ പ്രിയയുടെ കുടുംബത്തെ സന്ദര്‍ശി ച്ചിട്ടില്ല. മുല്ലപ്പള്ളി രാമചന്ദറാണ് എം .പി യുടെ ആവശ്യത്തെ തുടര്‍ന്ന് മുന്‍ മുഖ്യ മന്ത്രി കെ. കരുണാകരന്റെ സ്മരണാര്‍ഥം രൂപീകരിച്ച ട്രസ്റ്റ് ഇവരുടെ യാത്ര ചെലവുകള്‍ വഹിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സഹായമോ സര്‍ക്കാര്‍ സഹായമോ ലഭ്യമായില്ലെങ്കില്‍ പ്രിയയുടെ യാത്ര അനിശ്ചിതത്വത്തിലാകും.

ബിനു സാഹു ,രൂപ ഷി ലങ്ക ,ഗീത ഭുയാന്‍ (ഒഡിഷ)മോനകുസുമാര്‍ ,എസ.സോണിയ എസ് ചൗഹാന്‍ ,ശീതള്‍ താക്കൂര്‍ (എം.പി)ഹരിതാറെഡ്ഢി (ആന്ധ്ര)രാജാറാണി ,രാംദീപ് (പഞ്ചാബ്) മനീഷാചൗധരി , ചേതന ശര്‍മ്മ,ഭവാന ,സ്വേത ദാസ്( ഡല്‍ഹി )സവിത, പൂജ (ഹരിയാന) ഭവ്യ, (കര്‍ണ്ണാടക), ഗിരിജാവഡേക്കര്‍ രേഷ്മ പുനല്‍ക്കാര്‍ (മഹാരാഷ്ട്ര), പായല്‍ടേണ്ടല്‍കാര്‍ (ഛത്തിസ്ഗഡ് ) എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍ ഈ വരുന്ന 13ന് പ്രിയ്യക്ക് ഉള്ള യാത്രാചെലവ് ആയി ഒരു ലക്ഷം രൂപ കെ കരുണാകരന്‍ ട്രസ്റ്റ് വായാട് കോളനിയില്‍ വച്ച് നല്‍കും ചടങ്ങില്‍ എം.പി മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കും. പ്രിയ്ക്ക് ഉള്ള വിമാന ടിക്കറ്റും മറ്റ് ചെലവുകളും ബി.ജെ പി വാണിമേല്‍ പഞ്ചായത്ത് കമ്മറ്റിയും ശനിയാഴ്ച്ച നല്‍കും.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read