അധിക യോഗ്യത; ലാസ്റ്റ് ഗ്രേഡ് പരീക്ഷ എഴുതിയ ഡിഗ്രിക്കാര്‍ക്ക് പണി കിട്ടി , തിരുത്താന്‍ അവസരം വേണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍

By | Tuesday January 30th, 2018

SHARE NEWS

നാദാപുരം: ബിരുദ യോഗ്യത മറച്ചുവച്ച് ലാസ്റ്റ് ഗ്രേഡ് പരീക്ഷ എഴുതിയവര്‍ക്കെതിരെ കടുത്ത നടപടികള്‍ എടുക്കണമെന്ന് പിഎസ്്‌സി തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം. പിഎ്‌സ്്‌സിയുടെ തീരുമാനം തീര്‍ച്ചയായും പുനപരിശോധിക്കണമെന്നാണ് ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്.
ബിരുദ യോഗ്യതയുള്ള നിരവധിപേര്‍ നിലവില്‍ നടന്നിട്ടുള്ള ലാസ്റ്റ് ഗ്രെയ്ഡ് പരീക്ഷിക്കു അപേക്ഷിച്ചിട്ടുണ്ട്. ലാസ്റ്റ്് ഗ്രേഡ് യോഗത്യയുമായി ബന്ധപ്പെട്ട് പിഎസ്്‌സി ചില പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ഉദ്യോഗാര്‍ഥികളില്‍ ഉണ്ടായ ആശയക്കുഴപ്പവും അവസരം നഷ്ടപ്പെട്ടു പോകുന്നതിനുള്ള വ്യാകുലതയും ബിരുദം മറച്ചുവച്ചാണ് പ്രസ്്തുത പരീക്ഷയ്ക്ക് അപേക്ഷിക്കുവാന്‍ അവരെ പ്രേരിപ്പിച്ചെതെന്നും അതുകൊണ്ടുതന്നെ തെറ്റു തിരുത്താനുള്ള അവസരം നല്‍കണമെന്നും പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നു.
അധിക യോഗ്യത അയോഗ്യത ആക്കിക്കൊണ്ടുള്ള പച്ചയായ മനുഷ്യാവകാശലംഘനത്തിന് സര്‍ക്കാറും പി എസ് സി യും കൂട്ടു നില്‍ക്കുകയാണെന്നും ഇത്തരം നടപടികളിലൂടെ പൊലിഞ്ഞ് പോയത് കഷ്ടപ്പെട്ട് പഠിച്ചു നേടിയ സര്‍ട്ടിഫിക്കറ്റുകളിലൂടെ പ്രതീക്ഷിച്ച സ്വപ്‌നങ്ങളാണെന്നും ഒരു വിഭാഗം ഉ്‌ദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

 

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read