പുറമേരിയിലെ ദുര്‍മന്ത്രവാദിനി നജ്മയ്ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തു

By | Thursday February 23rd, 2017

SHARE NEWS

നാദാപുരം: പുറമേരിയിലെ ദുര്‍മന്ത്രവാദിനി നജ്മയ്ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തു.നരഹത്യക്കാണ് ഇപ്പോള്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്.ദുര്‍മന്ത്രവാദത്തിനു ഇരയായ  കോഴിക്കോട് വെള്ളയില്‍ സ്വദേശിനി ഷമീന മരിച്ചതോടെ പ്രതി നജ്മയ്ക്ക് എതിരെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുകയായിരുന്നു  പോലീസ്.നേരത്തെ മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യക്ക് ആയിരുന്നു പ്രതിക്ക് എതിരെ  കേസ് എടുത്തിരുന്നത്.പിടിയിലായ മന്ത്രവാദി നജ്മ ഇപ്പോള്‍ റിമാന്‍ഡിലാണ്.

കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു മന്ത്രവാദത്തിനിടെ ശമീനയ്ക്ക് പൊള്ളലേറ്റത്.ഇന്നലെ  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് 85 ശതമാനത്തിലേറെ പോള്ളലെറ്റ ഷമീന മരണത്തിന് കീഴടങ്ങിയത്.തുടക്കത്തില്‍  കേസ് അന്വേഷിച്ചിരുന്നത് നാദാപുരം എസ് ഐ കെപി അഭിലാഷിന്റെ നേത്ര്വത്തില്‍ ആയിരുന്നു.എന്നാല്‍ ഷമീന മരിച്ച സാഹചര്യത്തില്‍  കേസ് നാദാപുരം സിഐ ആയിരിക്കും അന്വേഷിക്കുക.

മന്ത്രവാദം നടന്ന  സ്ഥലത്ത് നിന്നും ഫോറന്‍സിക് സംഘം തെളിവുകള്‍ ശേഖരിച്ചു.കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മന്ത്രവാദം നടന്ന പുറമേരിയിലെ വാടക വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം ഉണ്ടാവുകയും പ്രവര്‍ത്തകര്‍ വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.ഇത്തരത്തിലുള്ള ദുര്‍മന്ത്രവാദങ്ങള്‍ അന്വേഷിച് നടപടി എടുക്കുമെന്ന് പോലീസ്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read