പുതുക്കയത്തെ പീഡനം; മാതാവിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു

By | Friday September 14th, 2018

SHARE NEWS

 

Abuse

നാദാപുരം:പുതുക്കയത്തെ പീഡനം; പെണ്‍കുട്ടി യില്‍ നിന്നും ലഭിച്ചത് നിര്‍ണ്ണായക വിവിരങ്ങള്‍.  പെണ്‍കുട്ടിയെ കടത്താനുപയോഗിച്ച വാഹനം തിരിച്ചറിഞ്ഞതായി സൂചന .മേഖലയിൽ മയക്ക് മരുന്ന് കേസിൽ ഉൾപ്പെട്ട ഒരു യുവാവ് പെൺകുട്ടിയെയും കൊണ്ട് ആഡംബര വാഹനങ്ങളിൽ കറങ്ങിയിരുന്നു.

കേസന്വേഷിക്കുന്ന വളയം പോലീസ് യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ മാതാവിന്റെ മൊബൈൽ ഫോൺ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് വർഷത്തിനിടയിൽ ഇവരുടെ ഫോണിലേക്ക് വന്നതും പോയതുമായ നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം ഊർജിതമാക്കിയത്.
ഫോൺ വിളികളുടെ വിവരങ്ങൾ ശേഖരിക്കാൻ വളയം പോലീസ് സൈബർ സെല്ലിന്റെ സഹായം തേടി.

ഇതിനിടെ പീഡനത്തിന് പിന്നിൽ മയക്ക് മരുന്ന് മാഫിയയുടെ പങ്കിനെക്കുറിച്ച് നിർണായകമായ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

അതിനിടെ, പെൺകുട്ടിയിൽ നിന്നും വളയം എസ്ഐ വി.എം. ജയന്റെ നേതൃത്വത്തിൽ പോലീസ് വീണ്ടും മൊഴിയെടുത്തു. പെൺകുട്ടിയിൽ നിന്നും നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചതായാണ് സൂചന.
നാദാപുരം മേഖലയിലെ ചിലരും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണറിയുന്നത്. യുവതിയെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുന്നതോടെ മുഴുവൻ വിവരങ്ങളും
ലഭ്യമാകും. പെൺകുട്ടിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചില പ്രതികളെ രണ്ട് ദിവസത്തിനകം കസ്റ്റഡിയിലെടുക്കാൻ കഴിയുമെന്നാണ് പോലീസിന്റെ
വിശ്വാസം.പെൺകുട്ടിയെ കടത്തിക്കൊണ്ട് പോകാനുപയോഗിച്ച ആഡംബര കാർ കണ്ടത്താനാണ് പോലീസ് ശ്രമിക്കുന്നത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read