റാബിയയ്ക്ക് ഇനി ഇംഗ്ലീഷ് ചിറകുകള്‍

By | Thursday July 6th, 2017

SHARE NEWS

 

നാദാപുരം: സാക്ഷരത പ്രവര്‍ത്തനങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്റിയ കെ.വി റാബിയയുടെ ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്ന ആത്മകഥ ‘ഡ്രീംസ്‌ ഹാവ് വിങ്ങ്സ്’ എന്ന പേരില്‍ ഇംഗ്ലീഷില്‍ മൊഴിമാറ്റി പ്രസിദ്ധീകരിക്കുന്നു. കഴുത്തിനു താഴെ തളര്‍ന്നിട്ടും മാറാരോഗങ്ങളുടെ പിടിയിലമര്‍ന്നിട്ടും ഉറച്ച ദൈവവിശ്വാസത്തിന്റെ ആത്മബലവുമായാണ് റാബിയ ഉയരങ്ങള്‍ കീഴടക്കുന്നത്. മനക്കരുത്തില്‍ അവരുടെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളയ്ക്കുകയായിരുന്നു.

സാമൂഹിക സേവനത്തിലടക്കം മുഴുകി അന്താരാഷ്ട്ര തലത്തില്‍പോലും അംഗീകാരങ്ങള്‍ നേടിയ ജീവിതാനുഭവങ്ങള്‍ ഈ പുസ്തകത്തില്‍ റാബിയ വിശദീകരിക്കുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിലൂടെ ലോക വായനക്കാരിലേക്ക് ഈ പുസ്തകം എത്തുകയാണ്. 25 അദ്ധ്യായങ്ങളിലായാണ് ഇംഗ്ലീഷ് പതിപ്പ്. പ്രതിസന്ധികളില്‍ തളരാതെ മനോധൈര്യത്തോടെ മുന്നോട്ടു പോകാന്‍ വായനക്കാരെ പ്രചോദിപ്പിക്കുന്ന അനുഭവക്കുറിപ്പുകളാണ് ഈ ആത്മകഥയില്‍. അക്ബര്‍ കക്കട്ടിലിന്റെ കഥകള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്താറുള്ള സാഹിത്യകാരന്‍ പി.എ നൌഷാദും ഡോക്ടര്‍ അരുണ്‍ലാല്‍ മോകെരിയുമാണ് മൊഴിമാറ്റത്തിന് പിന്നില്‍.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read